പു​തു​വ​ത്സ​രാഘോഷം: മാർഗനിർദേശങ്ങളുമായി തിരുവനന്തപുരം സി​റ്റി പൊ​ലീ​സ് ക​മീ​ഷണ​​ർ

By Web TeamFirst Published Dec 30, 2023, 4:43 PM IST
Highlights

പു​തു​വ​ത്സ​രാ​ഘോ​ഷം ന​ട​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ലെ സിസിടിവി പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​യി​രി​ക്ക​ണമെന്ന് നിര്‍ദേശമുണ്ട്.

തി​രു​വ​ന​ന്ത​പു​രം: പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തി​ന് തിരുവനന്തപുരം ജി​ല്ല​യി​ൽ ​ഡിജെ പാ​ർ​ട്ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ന് പൊ​ലീ​സി​ൽ നി​ന്ന് അ​നു​മ​തി വാ​ങ്ങ​ണ​മെ​ന്ന് സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ നാ​ഗ​രാ​ജു ച​കി​ലം അറിയിച്ചു. ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്താ​ൽ ഉ​ത്ത​ര​വാ​ദി​ത്തം ഇ​ത്ത​രം സ്ഥ​ല​ങ്ങ​ളി​ലെ മാ​നേ​ജ്‌​മെ​ന്‍റു​ക​ൾ​ക്കാ​യി​രി​ക്കും എന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. 

മാ​നേ​ജ്‌​മെ​ന്‍റോ സം​ഘാ​ട​ക​രോ പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി എ​ത്തു​ന്ന​വ​ർ​ക്ക്​ എ​ൻ​ട്രി ര​ജി​സ്റ്റ​ർ സൂ​ക്ഷി​ക്ക​ണം. പു​തു​വ​ത്സ​രാ​ഘോ​ഷം ന​ട​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ലെ സി സി ടി വി പ്ര​വ​ർ​ത്ത​ന​ ക്ഷ​മ​മാ​യി​രി​ക്ക​ണമെന്നും പൊലീസിന്‍റെ നിര്‍ദേശമുണ്ട്.

Latest Videos

ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ന​ട​ക്കു​ന്ന വേ​ദി​ക​ളി​ലും പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും ബീ​ച്ചു​ക​ളി​ലു​മാ​യി 1500 പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ സു​ര​ക്ഷ​ക്കാ​യി നി​യോ​ഗി​ക്കും. സ്ത്രീ​ക​ളെ​യും കു​ട്ടി​ക​ളെ​യും ശ​ല്യം ചെ​യ്യു​ന്ന​വ​രെ നി​രീ​ക്ഷി​ക്കാ​നും പി​ടി​കൂ​ടാ​നു​മാ​യി പു​രു​ഷ /​ വ​നി​ത മ​ഫ്തി പൊലീസ് ടീ​മു​ക​ളു​ണ്ടാ​കും. തീ​ര​ദേ​ശ മേ​ഖ​ല​ക​ളി​ൽ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ളി​ലും വ​ള്ള​ങ്ങ​ളി​ലും മറ്റും കു​ട്ടി​ക​ളും സ്ത്രീ​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യി മ​തി​യാ​യ സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്കാ​തെ ക​ട​ലി​ലേ​ക്ക് പോ​കു​ന്ന​ത് പ​തി​വു​ള്ള​തി​നാ​ൽ ക​ട​ലു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് കോ​സ്റ്റ​ൽ പൊ​ലീ​സ്, കോ​സ്റ്റ് ഗാ​ർ​ഡ് എ​ന്നി​വ​രു​ടെ പ​ട്രോ​ളി​ങ്​ ശ​ക്ത​മാ​ക്കു​മെ​ന്നും ക​മ്മീഷ​ണ​ർ അ​റി​യി​ച്ചു.

'​ഗവർണർ' വേണ്ട; നാടകത്തിന്റേത് പദവിയെ അവഹേളിക്കുന്ന പേരെന്ന് പരാതി; എടുത്തുമാറ്റണമെന്ന് ആർഡിഒ

അതിനിടെ ഫോർട്ടുകൊച്ചിയിലെ പുതുവർഷാഘോഷത്തിന്‍റെ ഭാഗമായി വെളി മൈതാനത്ത് പാപ്പാഞ്ഞിയെ കത്തിക്കുന്നതിന് വിലക്ക്. ഫോർട്ടുകൊച്ചി ആർഡിഒയാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. കാർണിവലിനോടനുബന്ധിച്ച് പരേഡ് മൈതാനത്താണ് ഔദ്യോഗികമായി പാപ്പാഞ്ഞിയെ കത്തിക്കുന്നതെന്നും വെളി മൈതാനത്തെ പാപ്പാഞ്ഞിയെ പൊളിച്ചുമാറ്റണമെന്നുമാണ് നിർദേശം. സുരക്ഷയൊരുക്കാനുളള ബുദ്ധിമുട്ട് കണക്കിലെടുത്താണ് വെളി മൈതാനത്ത് പാപ്പാഞ്ഞിയെ കത്തിക്കുന്നത് വിലക്കിയത്.

കൊച്ചിൻ കാർണിവലിനോടനുബന്ധിച്ച് നടത്തുന്ന നാടകത്തിന്‍റെ പേരിൽ നിന്ന് ഗവർണർ എന്നത് മാറ്റണമെന്ന് ഉത്തരവും പുറത്തുവന്നു. ഗവർണറും തൊപ്പിയും എന്ന നാടകമാണ് പുതുവത്സരാഘോഷത്തിന്‍റെ ഭാഗമായുളള കൊച്ചിൻ കാ‍ർണിവലിൽ ഉൾപ്പെടുത്തിയിരുന്നത്. ഭരണഘടനാ പദവിയിലിരിക്കുന്നവരെ അവഹേളിക്കുന്നതാണ് നാടകത്തിന്‍റെ പേരെന്ന പരാതിയിലാണ് ഫോർട്ടുകൊച്ചി ആർഡിഒയുടെ നടപടി. പേര് മാറ്റി നാടകം അവതരിപ്പിക്കാമെന്നാണ് നിർദേശം. ബിജെപി നല്‍കിയ പരാതിയിലാണ് നടപടി. അതേസമയം നാടകത്തില്‍ രാഷ്ട്രീയമില്ലെന്ന് കൊച്ചി നാടക്  മേഖല സമിതി അറിയിച്ചു. ഇന്ന് നാടകം അവതരിപ്പിക്കില്ലെന്നും അവര്‍ പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!