മുത്തശ്ശിയെ അവശനിലയിലും നവജാത ശിശുവിനെ മരിച്ച നിലയിലും കണ്ടെത്തി; സംഭവം ഇടുക്കി ഉടുമ്പൻചോലയിൽ

By Web Team  |  First Published Aug 16, 2024, 9:58 AM IST

വീടിനോട് ചേർന്നാണ് കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സമീപത്ത് കുട്ടിയുടെ മുത്തശ്ശി ജാൻസിയെയും അവശനിലയിൽ കണ്ടെത്തിയിട്ടുണ്ട്. അതേസമയം, എങ്ങനെയാണ് കുട്ടി മരിച്ചതെന്ന് വ്യക്തമല്ല. 

new born baby found death in idukki udumban chola

ഇടുക്കി: ഇടുക്കി ഉടുമ്പൻചോലയിൽ നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഉടുമ്പൻചോല ചെമ്മണ്ണാർ സ്വദേശി ചി‌ഞ്ചുവിൻ്റെ രണ്ടു മാസം പ്രായമുളള ആൺകുഞ്ഞിനെയാണ് വീടിന് സമപീത്തുളള പുഴയോരത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. കുഞ്ഞിനൊപ്പം അമ്മൂമ്മ ജാൻസിയെയും സമീപത്ത് അവശ നിലയിൽ കണ്ടെത്തി. ഇവരെ വിദഗ്ധ ചികിത്സയ്ക്കായി കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ജാൻസിക്ക് മാനസിക വിഭ്രാന്തിയുണ്ടെയന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. 

ഇന്നലെ രാത്രിമുതൽ കുഞ്ഞിനെയും അമ്മൂമ്മയെയും കാണാതായിരുന്നു. തുടർന്ന് നാട്ടുകാരും പൊലീസും നടത്തിയ തെരച്ചിലിലാണ് ഇരുവരെയും കണ്ടെത്തിയത്. മുങ്ങിമരണമല്ലെന്നാണ് പൊലീസ് നിഗമനം. വിഷം അകത്തുചെന്നിട്ടില്ലെന്നും മരണ കാരണം വ്യക്തമാകണമെങ്കിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടും രാസപരിശോധന ഫലവും കിട്ടണം. ഉടുമ്പൻചോല പൊലീസ് അന്വേഷണം തുടങ്ങി. 

Latest Videos

ഐഎസ്ആര്‍ഒയുടെ സ്വാതന്ത്ര്യദിന സമ്മാനം, എസ്എസ്എല്‍വി വിക്ഷേപണം വിജയം; ഇഒഎസ്-08നെ ബഹിരാകാശത്തെത്തിച്ചു

https://www.youtube.com/watch?v=Ko18SgceYX8

vuukle one pixel image
click me!
vuukle one pixel image vuukle one pixel image