'സുരേഷിനെ അടുത്ത ദിവസവും കണ്ടിരുന്നു, വിയോഗം അപ്രതീക്ഷിതം'; അനുശോചനം രേഖപ്പെടുത്തി എംവി ഗോവിന്ദന്‍

By Web TeamFirst Published Dec 27, 2023, 3:35 PM IST
Highlights

വിട വാങ്ങല്‍ നാടിന്റെ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്ത് വലിയ നഷ്ടമാണെന്നും എംവി ഗോവിന്ദന്‍.

കണ്ണൂര്‍: ആന്തൂര്‍ നഗരസഭ മുന്‍ കൗണ്‍സിലറും നഗരസഭ ആസൂത്രണസമിതി വൈസ് ചെയര്‍മാനുമായ സുരേഷ് ബാബുവിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സുരേഷ് ബാബുവിന്റെ വിയോഗം അപ്രതീക്ഷിതവും പറഞ്ഞറിയിക്കാനാവാത്തത്ര ദുഃഖകരവുമാണ്. അദ്ദേഹത്തിന്റെ വിട വാങ്ങല്‍ നാടിന്റെ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്ത് വലിയ നഷ്ടമാണെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

''സഖാവ് സുരേഷ് ബാബുവിന്റെ വിയോഗം അപ്രതീക്ഷിതവും പറഞ്ഞറിയിക്കാനാവാത്തത്ര ദു:ഖകരവുമാണ്. ഈ അടുത്ത ദിവസവും അദ്ദേഹത്തെ കണ്ടിരുന്നു. കര്‍മ്മനിരതമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ആന്തൂര്‍ നഗരസഭ മുന്‍ കൗണ്‍സിലറും സാക്ഷരതാ പ്രേരക് അസോസിയേഷന്‍ മുന്‍ സംസ്ഥാന സെക്രട്ടറിയും ആന്തൂര്‍ നഗരസഭ ആസൂത്രണ സമിതി വൈസ് ചെയര്‍മാനുമായിരുന്നു. സിപിഐ എം പുന്നക്കുളങ്ങര ബ്രാഞ്ച് അംഗമായ സഖാവിന്റെ വിടവാങ്ങല്‍ നാടിന്റെ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്ത് വലിയ നഷ്ടമാണ്. പ്രിയ സഖാവിന് ആദരാഞ്ജലി.''-എംവി ഗോവിന്ദന്‍ പറഞ്ഞു.

Latest Videos

കഴിഞ്ഞദിവസം ധര്‍മശാലയിലെ ഓഫീസില്‍ കുഴഞ്ഞു വീണ സുരേഷ് ബാബുവിനെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. അവിവാഹിതനായ സുരേഷ് മൊറാഴ പുന്നക്കുളങ്ങരയില്‍ സഹോദരിക്കൊപ്പമാണ് താമസിച്ചിരുന്നത്. 

ഇതാണ് ഹീറോയിസം! ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യ ഒറ്റയ്ക്ക് നയിച്ച കെ എല്‍ രാഹുലിനെ വാഴ്ത്തി സോഷ്യല്‍ മീഡിയ 

 

click me!