ആ ഒരു നിമിഷത്തിൽ കൂറ്റൻ ​ഗേറ്റ് താങ്ങി നിർത്തി ​ഗ്രീഷ്മ, 2 വയസ്സുകാരനായ മകൻ ജീവിതത്തിലേക്ക്, അത്ഭുത രക്ഷപ്പെടൽ

By Web Team  |  First Published Dec 16, 2024, 6:29 PM IST

ബിജോയിയുടെ രണ്ട് വയസുകാരനായ മകൻ കെൻസ് ബിജോയ് അമ്മ ഗ്രീഷ്മയ്ക്കൊപ്പം മുറ്റത്ത് നിൽക്കുമ്പോഴായിരുന്നു അപകടം.


തൃശൂർ: പെറ്റമ്മയുടെ കരുതലിൽ രണ്ട് വയസ്സുകാരൻ ജീവിതത്തിലേക്ക്. വീട്ടുമുറ്റത്തെ ഇരുമ്പ് ഗേറ്റ് വീണുണ്ടായ അപകടത്തിൽ നിന്നാണ് അമ്മ സമയോചിതമായ ഇടപെടലിലൂടെ  രണ്ട് വയസുകാരനെ  രക്ഷിച്ചത്. കൊടുങ്ങല്ലൂരിലെ അഴീക്കോട് മാർത്തോമ ദേവാലയത്തിന് സമീപം പള്ളിയിൽ ബിജോയിയുടെ വീട്ടിലാണ് ഏതാനും ദിവസം മുൻപ് സംഭവം നടന്നത്. ബിജോയിയുടെ രണ്ട് വയസുകാരനായ മകൻ കെൻസ് ബിജോയ് അമ്മ ഗ്രീഷ്മയ്ക്കൊപ്പം മുറ്റത്ത് നിൽക്കുമ്പോഴായിരുന്നു അപകടം.

അമ്മ സ്ലൈഡിംഗ് ഗേറ്റ് തുറന്നപ്പോൾ കുട്ടി ​ഗേറ്റിനടുത്ത് ചെന്ന് നിൽക്കുകയും ഇതേ സമയം തന്നെ ​ഗേറ്റ് നിലംപതിക്കുകയുമായിരുന്നു. എന്നാൽ, അപകടം മുന്നിൽക്കണ്ട ഗ്രീഷ്മ നിമിഷാർധം കൊണ്ട് ​ഗേറ്റ് താങ്ങിപ്പിടിച്ച് കുട്ടിയെ പരിക്കേൽക്കാതെ രക്ഷപ്പെടുത്തി. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പ്രചരിച്ചു. 

click me!