E- Watste Management: ഇ -വേസ്റ്റുകള്‍ എന്ത് ചെയ്യണം, അവ എങ്ങനെ സംസ്‌കരിക്കണം, ഈ മേഖലയിലെ പ്രശ്‌നങ്ങളെന്ത്?

ഇന്ത്യയിലെ ഇ-വേസ്റ്റ് മാനേജ്‌മെന്റ്: പ്രധാന പ്രശ്‌നങ്ങള്‍ എന്തൊക്കെ, ഇ-വേസ്റ്റ് (മാനേജ്‌മെന്റ്) നിയമങ്ങള്‍ എന്താണ് മുന്നോട്ടു വെക്കുന്നത്, നിയമങ്ങള്‍ നടപ്പാക്കുന്നതിലെ പ്രശ്‌നങ്ങള്‍ എന്തൊക്കെ, ഇ-വേസ്റ്റ് മാനേജ്‌മെന്റിനെക്കുറിച്ച് പൊതുജനങ്ങള്‍ എന്തു കരുതുന്നു, ഇ-വേസ്റ്റ് മാനേജ്‌മെന്റ്: ഇനി എന്തൊക്കെ മാറ്റങ്ങള്‍ വേണം? 
 

How India handles e waste Recycling disposal and future trends

ഇന്ത്യയിലെ ഇ-വേസ്റ്റ് മാനേജ്‌മെന്റ്: പ്രധാന പ്രശ്‌നങ്ങള്‍ എന്തൊക്കെ, ഇ-വേസ്റ്റ് (മാനേജ്‌മെന്റ്) നിയമങ്ങള്‍ എന്താണ് മുന്നോട്ടു വെക്കുന്നത്, നിയമങ്ങള്‍ നടപ്പാക്കുന്നതിലെ പ്രശ്‌നങ്ങള്‍ എന്തൊക്കെ, ഇ-വേസ്റ്റ് മാനേജ്‌മെന്റിനെക്കുറിച്ച് പൊതുജനങ്ങള്‍ എന്തു കരുതുന്നു, ഇ-വേസ്റ്റ് മാനേജ്‌മെന്റ്: ഇനി എന്തൊക്കെ മാറ്റങ്ങള്‍ വേണം? 

ഇ -വേസ്റ്റുകള്‍ എന്ത് ചെയ്യണം, അവ എങ്ങനെ സംസ്‌കരിക്കണം, ഈ മേഖലയിലെ പ്രശ്‌നങ്ങളെന്ത്? 

Latest Videos

ഗുരുതരമായ ആരോഗ്യ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതാണ് ഇ-വേസ്റ്റ്. ഏകദേശം 2 ദശലക്ഷം ടണ്‍ ഇ-വേസ്റ്റാണ് ഓരോ വര്‍ഷവും ഉണ്ടാവുന്നത്. ഇ-വേസ്റ്റ് കൈകാര്യം ചെയ്യുന്നത് സൂക്ഷിച്ചുവേണം. അപകടകരമായ വസ്തുക്കള്‍ ശരിയായ രീതിയില്‍ കൈകാര്യം ചെയ്യുന്നില്ലെങ്കില്‍ അത് പരിസ്ഥിതിക്കും ആരോഗ്യത്തിനും ദോഷങ്ങള്‍ ഉണ്ടാക്കും. ഇ-വേസ്റ്റ് മാനേജ്‌മെന്റ് മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ നിയമങ്ങള്‍ നടപ്പാക്കിയിട്ടുണ്ട്. പക്ഷെ അവബോധം, ശേഖരണ സൗകര്യങ്ങള്‍, ചിട്ടയായ രീതിയിലുള്ള സംസ്‌കരണം എന്നിവയില്‍ ഇനിയും ഒരുപാട് മുന്നോട്ട് പോകാനുണ്ട്.

ഇന്ത്യയിലെ ഇ-വേസ്റ്റ് മാനേജ്‌മെന്റ്: പ്രധാന പ്രശ്‌നങ്ങള്‍ എെന്താക്കെ? 

സാധാരണക്കാരുടെ സാന്നിധ്യം 
പ്രൊഫഷനലായി കൈകാര്യം ചെയ്യേണ്ട ഇ-വേസ്റ്റുകില്‍ ഭൂരിഭാഗവും കൈകാര്യം ചെയ്യുന്നത് നിര്‍ഭാഗ്യവശാല്‍ സാധാരണക്കാര്‍ ആണ്. സുരക്ഷിതമല്ലാത്ത രീതിയിലാണ് പലരും ഇത് പുനരുപയോഗം ചെയ്യുന്നത്. ആരോഗ്യത്തിന് ഹാനികരമാകയ കെമിക്കലുകളും വിഷവസ്തുക്കളുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തുന്നതിന് ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. 

അവബോധമില്ലായ്മ:

ഇന്ത്യയില്‍ പലര്‍ക്കും ഇ-വേസ്റ്റ് എങ്ങനെ സംസ്‌കരിക്കണം എന്നതിനെക്കുറിച്ച് അറിയില്ല. അതിനാല്‍ എവിടെയെങ്കിലും കുഴിച്ചിടുകയോ ആക്രികച്ചവടക്കാരില്‍ എത്തുകയോ ചെയ്യാന്‍ ഇടവരുന്നുണ്ട്. 

കൂടുന്ന ഇ-വേസ്റ്റ്

ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗം വന്‍തോതില്‍ കൂടുകയാണ്. അതിനാല്‍, ഇ-വേസ്റ്റിന്റെ അളവ് പെട്ടെന്ന് കൂടുന്നു.ഇത് പ്രശ്‌നങ്ങള്‍ സങ്കീര്‍ണ്ണമാക്കുന്നു. 

പാരിസ്ഥിതിക ആഘാതങ്ങള്‍
ഇ-വേസ്റ്റ് ശരിയായ രീതിയില്‍ കൈകാര്യം ചെയ്യാത്തതുകൊണ്ട് ലെഡ്, കാഡ്മിയം, മെര്‍ക്കുറി തുടങ്ങിയ അപകടകരമായ രാസവസ്തുക്കള്‍ മണ്ണിലേക്കും വെള്ളത്തിലേക്കും കലരുന്നു.

ആരോഗ്യപ്രശ്‌നങ്ങള്‍
സാധാരണ രീതിയില്‍ ഇ-വേസ്റ്റ് പുനരുപയോഗം ചെയ്യുന്ന ആളുകള്‍ക്ക് മാരകവിഷമുള്ള കെമിക്കലുകളുമായി സമ്പര്‍ക്കം ഉണ്ടാകുന്നു. ഇത് വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാവുന്നു. 

ഇ-വേസ്റ്റ് (മാനേജ്‌മെന്റ്) നിയമങ്ങള്‍ എന്താണ് മുന്നോട്ടു വെക്കുന്നത്? 

ഇ-വേസ്റ്റ് മാനേജ്‌മെന്റ് മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ പുതിയ നിയമങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഇ-വേസ്റ്റ് (മാനേജ്‌മെന്റ്) നിയമങ്ങള്‍, 2022 ഉല്‍പ്പാദകര്‍ക്ക് കൂടുതല്‍ ഉത്തരവാദിത്തം നല്‍കുന്നു. എക്‌സ്റ്റെന്‍ഡഡ് പ്രൊഡ്യൂസര്‍ റെസ്‌പോണ്‍സിബിലിറ്റി (EPR), ഇ-വേസ്റ്റ് ശേഖരണം, പുനരുപയോഗം എന്നിവ നിരീക്ഷിക്കാനുള്ള സംവിധാനവും ഇതില്‍ ഉള്‍പ്പെടുന്നു.

ചിട്ടയായ പുനരുപയോഗം:

സുരക്ഷാ മാനദണ്ഡള്‍ പാലിച്ചുകൊണ്ടുള്ള ചിട്ടയായ ഇ-വേസ്റ്റ് പുനരുപയോഗം പ്രോല്‍സാഹിപ്പിക്കാന്‍ ആസൂത്രിതമായ ശ്രമങ്ങള്‍ നടത്തുന്നു. 

അവബോധ കാമ്പയിനുകള്‍:

ഇ-വേസ്റ്റ് ശരിയായ രീതിയില്‍ സംസ്‌കരിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും, പരിസ്ഥിതിയിലുണ്ടാകുന്ന ദോഷങ്ങളെക്കുറിച്ചും ഉപഭോക്താക്കള്‍ക്ക് അവബോധം നല്‍കുന്നതിനായി കാമ്പയിനുകള്‍ നടത്തുന്നു.


നിയമങ്ങള്‍ നടപ്പാക്കുന്നതിലെ പ്രശ്‌നങ്ങള്‍ എന്തൊക്കെ? 

ഇ-വേസ്റ്റ് നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഇപ്പോഴും കൃത്യമായ നയങ്ങളില്ല. നിയമവിരുദ്ധമായ ഇ-വേസ്റ്റ് തള്ളുന്നത് തടയുന്നത് ഇപ്പോഴും ഒരു വെല്ലുവിളിയാണ്.

സൗകര്യങ്ങളുടെ കുറവ്:

ഗ്രാമീണ മേഖലകളില്‍ ശേഖരണ കേന്ദ്രങ്ങളും, പുനരുപയോഗ സൗകര്യങ്ങളും കുറവായതുകൊണ്ട് ചിട്ടയായ ഇ-വേസ്റ്റ് മാനേജ്‌മെന്റ് ബുദ്ധിമുട്ടാണ്.

സാമ്പത്തിക വശങ്ങള്‍:

സാധാരണക്കാര്‍ കുറഞ്ഞ ചിലവില്‍ ഇ-വേസ്റ്റ് ശേഖരിക്കുന്നതുകൊണ്ട് ചിട്ടയായ രീതിയിലേക്ക് മാറാന്‍ ബുദ്ധിമുട്ടാണ്.

വ്യക്തികള്‍ക്ക് ചെയ്യാന്‍ കഴിയുന്നത്:

ചിട്ടയായ സംസ്‌കരണം: അംഗീകൃത ഇ-വേസ്റ്റ് ശേഖരണ കേന്ദ്രങ്ങള്‍ കണ്ടെത്തി പഴയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ അവിടെ നല്‍കുക.

നല്‍കുക അല്ലെങ്കില്‍ വീണ്ടും വില്‍ക്കുക: ഉപയോഗിക്കാവുന്ന പഴയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ ദാനം ചെയ്യുകയോ വില്‍ക്കുകയോ ചെയ്യുക.

അവബോധം നല്‍കുക: ഇ-വേസ്റ്റ് ശരിയായ രീതിയില്‍ സംസ്‌കരിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് നിങ്ങളുടെ കൂട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും അവബോധം നല്‍കുക.

പുനരുപയോഗ ഫീസ്

EPR വ്യവസ്ഥയ്ക്കു കീഴിലുള്ള പോളിസി ഉപാധികള്‍ സര്‍ക്കാര്‍ വീണ്ടും പരിഗണിക്കണം. സാധാരണക്കാര്‍ ഉള്‍പ്പെടുന്നതിനാല്‍, ശേഖരണത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം. നിര്‍ബന്ധിതമായി തിരിച്ചെടുക്കുന്ന രീതി അത്ര നല്ലതല്ല. ഉല്‍പ്പാദകരുടെ ഉത്തരവാദിത്തം നിര്‍ബന്ധിതമായി തിരിച്ചെടുക്കുന്നതില്‍ ഒതുങ്ങുന്നില്ല.

ഓരോ ഉല്‍പ്പന്നവും വില്‍ക്കുമ്പോള്‍ പുനരുപയോഗ ഫീസ് ഈടാക്കുക. ഇങ്ങനെ ചെയ്താല്‍ ഉല്‍പ്പാദിപ്പിക്കുന്നവര്‍ക്ക് ശേഖരിക്കുന്നതിലുള്ള ബുദ്ധിമുട്ട് ഒഴിവാക്കാം. ഇതിലൂടെ കിട്ടുന്ന പണം ഉപയോഗിച്ച് ഉപയോഗശൂന്യമായ വസ്തുക്കള്‍ക്ക് വിപണി ഉണ്ടാക്കാം. ഇങ്ങനെ കിട്ടുന്ന പണം ഒരു പ്രത്യേക ഫണ്ടിലേക്ക് മാറ്റാം.

ചില ഉദാഹരണങ്ങള്‍: 
(a) ഉപഭോക്താക്കള്‍ക്ക് അവരുടെ ഇ-വേസ്റ്റ് നിശ്ചിത കേന്ദ്രങ്ങളില്‍ നിക്ഷേപിക്കാന്‍ പണം നല്‍കുക, 
(b) പുനരുപയോഗം ചെയ്യുന്നവര്‍ക്ക് നേരിട്ട് പണം നല്‍കുക 
(c) സാധാരണക്കാര്‍ക്ക് പരിശീലനം നല്‍കുക 
(d) തൊഴിലാളികള്‍ക്ക് കൂടുതല്‍ സാമൂഹിക സുരക്ഷ നല്‍കുക. 
\
ഇ-വേസ്റ്റ് മാനേജ്‌മെന്റിനെക്കുറിച്ച് പൊതുജനങ്ങള്‍ എന്തു കരുതുന്നു? 

ഇപ്പോഴത്തെ നിയമങ്ങള്‍ അനുസരിച്ച് ഇ-വേസ്റ്റിന്റെ ദോഷഫലങ്ങള്‍, ശരിയായ രീതിയിലുള്ള സംസ്‌കരണം, മറ്റ് പ്രശ്‌നങ്ങള്‍ എന്നിവയെക്കുറിച്ച് നിര്‍മ്മാതാക്കള്‍ അവരുടെ വെബ്‌സൈറ്റുകളില്‍ വിവരങ്ങള്‍ നല്‍കണം. കൃത്യമായ ഇടവേളകളില്‍ അവബോധ കാമ്പയിനുകള്‍ നടത്തേണ്ടതും അത്യാവശ്യമാണ്. പല നിര്‍മ്മാതാക്കളും വെബ്‌സൈറ്റുകളില്‍ വിവരങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും ഉപഭോക്താക്കള്‍ക്കിടയില്‍ അവബോധം കുറവാണ്. നിര്‍മ്മാതാക്കള്‍ കൃത്യമായ ഇടവേളകളില്‍ അവബോധ കാമ്പയിനുകള്‍ നടത്തണം.

അല്ലെങ്കില്‍ ഇ-വേസ്റ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സാധാരണക്കാരുടെ സഹായത്തോടെ നിര്‍മ്മാതാക്കള്‍ക്ക് കാമ്പയിനുകള്‍ നടത്താവുന്നതാണ്. ബാറ്ററികള്‍, മറ്റ് മാലിന്യങ്ങള്‍ എന്നിവ ഉള്‍പ്പടെ ഇ-വേസ്റ്റ് അവബോധം നല്‍കുന്നതിനെക്കുറിച്ച് സര്‍ക്കാരിന് ആലോചിക്കാവുന്നതാണ്.

ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഗവേഷണ പഠനങ്ങള്‍ നടത്തണം. ഇ-വേസ്റ്റ് സുരക്ഷിതമായി കൈകാര്യം ചെയ്യാനും ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കാനും പുതിയ മാര്‍ഗങ്ങള്‍ തേടണം. 

ഇ-വേസ്റ്റ് മാനേജ്‌മെന്റ്: ഇനി എന്തൊക്കെ മാറ്റങ്ങള്‍ വേണം? 

പരിസ്ഥിതി സൗഹൃദപരമായ ഇ-വേസ്റ്റ് മാനേജ്‌മെന്റ് പ്രോത്സാഹിപ്പിക്കണം. ഇതിന് ആവശ്യമായ വിവരങ്ങള്‍ നല്‍കുന്നതും ശേഷി വര്‍ദ്ധിപ്പിക്കുന്നതും അവബോധം നല്‍കുന്നതും പ്രധാനമാണ്. ഇലക്ട്രോണിക് മാലിന്യങ്ങളുടെ നിയമവിരുദ്ധ കച്ചവടം കുറയ്ക്കാന്‍ ശേഖരണ രീതികളും, മറ്റ് കാര്യങ്ങളും മെച്ചപ്പെടുത്തണം. ഇലക്ട്രിക്കല്‍ ഉല്‍പ്പന്നങ്ങളില്‍ അപകടകരമായ വസ്തുക്കളുടെ അളവ് കുറയ്ക്കുന്നത് ഇ-വേസ്റ്റ് കുറയ്ക്കാന്‍ സഹായിക്കും.

ഇന്ത്യയില്‍ കൂടുതല്‍ ഇ-വേസ്റ്റുകളും പുനരുപയോഗം ചെയ്യുന്നത് സാധാരണ യൂണിറ്റുകളിലാണ്. ഇവിടെ ഒരുപാട് ആളുകള്‍ ജോലി ചെയ്യുന്നുണ്ട്. പിസിബികളില്‍ നിന്ന് ലോഹങ്ങള്‍ വേര്‍തിരിക്കുന്നത് വളരെ അപകടകരമായ കാര്യമാണ്. ഇതില്‍ നിന്ന് വരുമാനം നേടുന്ന ആളുകള്‍ക്ക് ശരിയായ വിദ്യാഭ്യാസം, അവബോധം, കുറഞ്ഞ ചിലവില്‍ ചെയ്യാവുന്ന സാങ്കേതികവിദ്യ എന്നിവ നല്‍കണം.

പുതിയ സാങ്കേതികവിദ്യ അനിവാര്യം

പുതിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ വിപണിയില്‍ വരുന്നതിനനുസരിച്ച് ഇ-വേസ്റ്റിന്റെ സ്വാഭാവം മാറിക്കൊണ്ടിരിക്കുന്നു. അതിനാല്‍, പുതിയ സാങ്കേതികവിദ്യ കണ്ടെത്താന്‍ കൂടുതല്‍ പണം നിക്ഷേപിക്കണം. ഉദാഹരണത്തിന് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ സ്മാര്‍ട്ട്ഫോണുകളുടെ ഉപയോഗം കൂടിയിട്ടുണ്ട്. പക്ഷെ ഈ ഉപകരണങ്ങളില്‍ ഉപയോഗിക്കുന്ന ലിഥിയം-അയണ്‍ ബാറ്ററികള്‍ പുനരുപയോഗിക്കുന്നതിനെക്കുറിച്ച് നിയമങ്ങള്‍ ഒന്നും തന്നെയില്ല.

പുതിയ ബാറ്ററികളും സാങ്കേതികവിദ്യകളും അടുത്ത തലമുറയിലെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ നിര്‍മ്മിക്കാന്‍ സഹായിക്കും. അതിനാല്‍ പുതിയ ഇ-വേസ്റ്റുകള്‍ പുനരുപയോഗം ചെയ്യാനും, കൂടുതല്‍ വിലയുള്ള ഉല്‍പ്പന്നങ്ങളാക്കി മാറ്റാനും സഹായിക്കുന്ന സാങ്കേതികവിദ്യകള്‍ കണ്ടെത്താന്‍ സര്‍ക്കാര്‍ പണം നല്‍കണം.

സമഗ്ര സമീപനം അനിവാര്യം

ഇ-വേസ്റ്റ് മാനേജ്‌മെന്റ് വെല്ലുവിളികള്‍ നേരിടാന്‍ സമഗ്ര സമീപനം ആവശ്യമാണ്. സാധാരണക്കാരെയും, വലിയ കമ്പനികളെയും ഒരേപോലെ പരിഗണിക്കണം. സാധാരണക്കാര്‍ക്ക് ശേഖരണം, തരംതിരിക്കല്‍, വേര്‍തിരിക്കല്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാം. വലിയ കമ്പനികള്‍ക്ക് ലോഹങ്ങള്‍ വേര്‍തിരിക്കല്‍, പുനരുപയോഗം, സംസ്‌കരണം എന്നിവയില്‍ ശ്രദ്ധിക്കാം.

ഇ-വേസ്റ്റ് മാനേജ്‌മെന്റ് പല രാജ്യങ്ങളിലും സര്‍ക്കാരുകള്‍ക്ക് ഒരു വലിയ വെല്ലുവിളിയാണ്. ഇത് ഒരു വലിയ ആരോഗ്യ പ്രശ്‌നമായി മാറിക്കൊണ്ടിരിക്കുകയാണ്. ഇത് സാധാരണ മാലിന്യങ്ങളില്‍ നിന്ന് വേര്‍തിരിച്ച് ശേഖരിക്കുകയും, ഫലപ്രദമായി സംസ്‌കരിക്കുകയും ചെയ്യണം. സാധാരണക്കാരെയും വലിയ കമ്പനികളെയും ഒരുമിപ്പിക്കണം. 

vuukle one pixel image
click me!