കൊവിഡ് 19: വയനാട്ടില്‍ ഇതുവരെ മരിച്ചത് ആറുപേര്‍, നെന്മേനി പഞ്ചായത്തില്‍ വീണ്ടും നിയന്ത്രണം

By Web Team  |  First Published Aug 21, 2020, 9:30 AM IST

നീണ്ട ഇടവേളക്ക് ശേഷം നെന്മേനി പഞ്ചായത്തില്‍ വീണ്ടും കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഉണ്ടായി. പഞ്ചായത്തിലെ  വാര്‍ഡ് 18, 19, 20 കണ്ടെയ്‌മെന്റ് സോണായും, വാര്‍ഡ് 15 ചുള്ളിയോട് ടൗണ്‍ മുതല്‍ അഞ്ചാം മൈല്‍, അമ്പലകുന്ന് കോളനി ഉള്‍പ്പെടുന്ന പ്രദേശങ്ങളെ മൈക്രോ കണ്ടെയ്‌മെന്റ് സോണായും കളക്ടര്‍ പ്രഖ്യാപിച്ചു


കല്‍പ്പറ്റ: ഇന്നലെ ഒരാള്‍ കൂടി മരണത്തിന് കീഴടങ്ങിയതോടെ വയനാട്ടില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആറായി. പൊഴുതന ഊളങ്ങാടന്‍ കുഞ്ഞിമുഹമ്മദ് (68) ആണ് ഇന്നലെ മരിച്ചത്. അര്‍ബുദ രോഗിയായ കുഞ്ഞിമുഹമ്മദ് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഈ മാസം ഒന്നിനാണ് ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. അതേ സമയം ജില്ലയില്‍ വിവിധ പഞ്ചായത്ത് പ്രദേശങ്ങള്‍ ഇപ്പോഴും നിയന്ത്രണങ്ങളില്‍ തുടരുകയാണ്. 

സമ്പര്‍ക്ക കേസുകള്‍ വര്‍ധിച്ചതോടെ ഏത് സ്ഥലത്തും നിയന്ത്രണങ്ങള്‍ വന്നേക്കമെന്നതാണ് സ്ഥിതി. എങ്കിലും വാളാട് ഭീമമായ രീതിയില്‍ സമ്പര്‍ക്കമുണ്ടായിട്ടും കൂടുതല്‍ പ്രദേശങ്ങളിലേക്ക് രോഗികളെത്താതെ നിയന്ത്രിക്കാനായത് ജില്ല ഭരണകൂടത്തിന്റെ മികവാണ്. നീണ്ട ഇടവേളക്ക് ശേഷം നെന്മേനി പഞ്ചായത്തില്‍ വീണ്ടും കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഉണ്ടായി. പഞ്ചായത്തിലെ  വാര്‍ഡ് 18, 19, 20 കണ്ടെയ്‌മെന്റ് സോണായും, വാര്‍ഡ് 15 ചുള്ളിയോട് ടൗണ്‍ മുതല്‍ അഞ്ചാം മൈല്‍, അമ്പലകുന്ന് കോളനി ഉള്‍പ്പെടുന്ന പ്രദേശങ്ങളെ മൈക്രോ കണ്ടെയ്‌മെന്റ് സോണായും ആണ് ജില്ലാ കളക്ടര്‍  ഡോ. അദീല അബ്ദുള്ള ഇന്നലെ പ്രഖ്യാപിച്ചത്. 

Latest Videos

ജില്ലയില്‍ ആദ്യമായി കണ്ടെയ്ന്‍മെന്റ് സോണ്‍ ആയ പഞ്ചായത്തുകളിലൊന്നായിരുന്നു നെന്മേനി. ചുള്ളിയോട് പ്രദേശത്ത് നിരവധി പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതാണ് നിയന്ത്രണങ്ങളിലേക്കെത്തിച്ചത്. കോട്ടത്തറ പഞ്ചായത്തിലെ ഏഴ് (കോട്ടത്തറ ), എട്ട് (കുന്നത്തായികുന്ന്) വാര്‍ഡുകള്‍ കണ്ടെയ്‌മെന്റ് സോണായി മാറി. പൂതാടി പഞ്ചായത്തിലെ വാര്‍ഡ് നാല്, ആറ്, ഏഴ്, 15 വാര്‍ഡുകള്‍ അടച്ചിട്ടിരിക്കുകയാണ്. ഇതില്‍ തന്നെ വാര്‍ഡ് ഏട്ടിലെ അമ്പലപ്പടി ടൗണിലെ  കടകള്‍ മുതല്‍ വില്ലേജ് ഓഫീസ് വരെയുള്ള ഭാഗം മൈക്രോ കണ്ടെയന്‍മെന്റ് സോണാക്കിയാണ് നിയന്ത്രണം. മൂപ്പൈനാട് പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണുകളാണ്.

click me!