വയനാട്ടിൽ ഒരാൾക്ക് കൂടി കുരങ്ങ് പനിയെന്ന് സംശയം; ചികിത്സ തേടി

By Web Team  |  First Published Feb 10, 2019, 7:39 PM IST

കുരങ്ങ് പനി രോഗലക്ഷണങ്ങളോടെ ചികിത്സ തേടിയവരുടെ എണ്ണം ഒമ്പതായി. ഇവരെ കൂടാതെ രണ്ട് പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.


കൽപ്പറ്റ: വയനാട്ടിൽ കുരങ്ങുകൾ ചാകുന്നത് തുടരവെ ഒരാൾ കൂടി കുരങ്ങ്പനി സംശയത്തോടെ ചികിത്സ തേടി. ഇതോടെ കുരങ്ങ് പനി രോഗലക്ഷണങ്ങളോടെ ചികിത്സ തേടിയവരുടെ എണ്ണം ഒമ്പതായി. ഇവരെ കൂടാതെ രണ്ട് പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അതിനിടെ കൂടുതൽ കുരങ്ങുകളുടെ ജഡം വനാതിർത്തികളിലും മറ്റും കണ്ടെത്തുന്നത് ആശങ്ക വർധിപ്പിക്കുന്നുണ്ട്. 

ഇന്നലെ മൂന്ന് കുരങ്ങുകളുടെ ജഡങ്ങൾ കൂടി കണ്ടെത്തിയതോടെ 2018 ഡിസംബർ മുതൽ ഇതുവരെ ചത്ത കുരങ്ങുകളുടെ എണ്ണം 44 ആയി. ഇവയിൽ ചില ജഡങ്ങൾ പോസ്റ്റുമാർട്ടം ചെയ്ത് സാമ്പിളുകൾ കോഴിക്കോട്ടേക്ക് അച്ചച്ചിട്ടുണ്ടെങ്കിലും പരിശോധഫലം ഇതു വരെ ജില്ലാ ആരോഗ്യവകുപ്പ് അധികൃതർക്ക് ലഭിച്ചിട്ടില്ല. ഫലം എത്തിയെങ്കിൽ മാത്രമെ കുരങ്ങുകൾ ചത്തൊടുങ്ങുന്നതിന്റെ കാരണം വ്യക്തമാകൂ. അതേ സമയം കുരങ്ങുപനിക്കെതിരെ ആരോഗ്യ വകുപ്പിന്റെ ബോധവത്കരണം ജില്ലയിൽ തുടരുകയാണ്.

Latest Videos

click me!