വീട്ടില്‍ സൂക്ഷിച്ച ചന്ദനവുമായി ഒരാൾ അറസ്റ്റിൽ; പിടിച്ചെടുത്തത് 66 കിലോ ചന്ദനം

By Web Team  |  First Published Aug 30, 2024, 4:44 AM IST

 വനം വിജിലൻസ് വിഭാഗം നടത്തിയ പരിശോധനയിലാണ് നാല് പ്ലാസ്റ്റിക്ക് ചാക്കുകളില്‍ കെട്ടി സൂക്ഷിച്ച ചന്ദനം പിടിച്ചെടുത്തത്. വിശദമായ തെരച്ചിലില്‍ പറമ്പിലെ തെങ്ങിൻ്റെ മടലുകൾക്കിടയിൽ ഒളിപ്പിച്ച നിലയിലും കുറച്ച് ചന്ദനം കണ്ടെത്തിയത്. 

man was arrested with sandalwood kept at home 66 kg sandalwood was seized

മലപ്പുറം: വീട്ടില്‍ സൂക്ഷിച്ച ചന്ദനവുമായി മലപ്പുറം മഞ്ചേരിയില്‍ ഒരാള്‍ വനം വകുപ്പിന്‍റെ പിടിയിലായി. പുല്ലാര ഇല്ലിക്കൽ തൊടി അസ്കർ അലി ആണ് 66 കിലോ ചന്ദനവുമായി പിടിയിലായത്. വീടിനോട് ചേര്‍ന്നുള്ള ഷെഡില്‍ ചാക്കുകളിലാക്കി ഒളിപ്പിച്ച് സൂക്ഷിച്ചിരിക്കുകയായിരുന്നു ചന്ദനം. വനം വിജിലൻസ് വിഭാഗം നടത്തിയ പരിശോധനയിലാണ് നാല് പ്ലാസ്റ്റിക്ക് ചാക്കുകളില്‍ കെട്ടി സൂക്ഷിച്ച ചന്ദനം പിടിച്ചെടുത്തത്. വിശദമായ തെരച്ചിലില്‍ പറമ്പിലെ തെങ്ങിൻ്റെ മടലുകൾക്കിടയിൽ ഒളിപ്പിച്ച നിലയിലും കുറച്ച് ചന്ദനം കണ്ടെത്തിയത്. 

മൂന്ന് ലക്ഷത്തോളം രൂപ വില വരുന്ന ചന്ദനമാണ് ഇത്. മഞ്ചേരിയിലെ ചന്ദനമാഫിയയിലെ പ്രധാന കണ്ണികളിൽ ഒരാൾ ആണ് അസ്ക്കര്‍ അലിയെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇയാൾക്ക് സേലത്ത് പിടിയിലായ ചന്ദന കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്നും വിവരമുണ്ട്. ജൂൺ നാലിനാണ് സേലത്ത് 1200 കിലോ ചന്ദനവുമായി ആറ് പേര്‍ തമിഴ്നാട്ടില്‍ പിടിയിലായത്. മറയൂരില്‍ നിന്നടക്കം ശേഖരിച്ച് പുതുശ്ശേരിയിലെ ചന്ദന ഫാക്ടറിയിലിലേക്ക് കടത്താനുള്ള ശ്രമത്തിനിടെയാണ് ആറംഗ സംഘം അന്ന് പിടിയിലായത്. പ്രതിയേയും തൊണ്ടിമുതലും കൊടുമ്പുഴ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫിസർക്ക് കൈമാറി, അദ്ദേഹത്തിനാണ് കേസില്‍ തുടർ അന്വേഷണ ചുമതല.

Latest Videos

രഹസ്യവിവരം കിട്ടി പൊലീസ് ആനക്കാംപൊയിൽ റിസോർട്ടിലെത്തി; പിടിയിലായത് യുവതിയും യുവാവും, എംഡിഎംഎ പിടിച്ചെടുത്തു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

vuukle one pixel image
click me!
vuukle one pixel image vuukle one pixel image