രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ രാജേഷിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കമ്പംകോട് നിന്ന് ചാരായം പിടികൂടിയത്
ചടയമംഗലം: കൊല്ലം ചടയമംഗലത്ത് എക്സൈസ് നടത്തിയ പരിശോധനയിൽ 5 ലിറ്റർ ചാരായവും 60 ലിറ്റർ കോടയും പിടികൂടി. വാറ്റുപകരണങ്ങളുമായി കമ്പംകോട് സ്വദേശി റെജിമോനെ അറസ്റ്റ് ചെയ്തു. എക്സൈസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഓണവിപണി ലക്ഷ്യമിട്ട് ചാരായ വാറ്റ് നടക്കാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിൽ ജില്ലയിലുടനീളം എക്സൈസ് പരിശോധന ശക്തമാക്കിയിരുന്നു.
രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ രാജേഷിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കമ്പംകോട് നിന്ന് ചാരായം പിടികൂടിയത്. 5 ലിറ്റർ ചാരായവും 60 ലിറ്റർ കോടയും വാറ്റ് ഉപകാരണങ്ങളുമാണ് പിടിച്ചെടുത്തത്. ഇവ കൈവശംവച്ചതിന് കമ്പംകോട് സ്വദേശി റെജിമോൻ അറസ്റ്റിലായി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ജില്ലയിൽ മലയോര മേഖലകൾ അടക്കം കേന്ദ്രീകരിച്ച് എക്സൈസ് പരിശോധന തുടരും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം