20 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും മദ്യ വിൽപ്പനയ്ക്കായി ഉപയോഗിച്ചിരുന്ന സ്കൂട്ടറും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
കൊല്ലം: ചിറയിൻകീഴ് എക്സൈസ് റേഞ്ച് പരിധിയിൽ രണ്ട് കേസുകളിലായി വിൽപ്പനയ്ക്കായി സൂക്ഷിച്ച 38 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം പിടിച്ചെടുത്തു. അഞ്ചുതെങ്ങ് കേന്ദ്രീകരിച്ച് അനധികൃത മദ്യ വിൽപ്പന നടത്തി വന്ന കായിക്കര സ്വദേശിയായ സുജിത് (32) ആണ് അറസ്റ്റിലായത്. 20 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും മദ്യ വിൽപ്പനയ്ക്കായി ഉപയോഗിച്ചിരുന്ന സ്കൂട്ടറും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. എക്സൈസ് സംഘത്തെ കണ്ട് വാഹനവും മദ്യവും ഉപേക്ഷിച്ചു ഓടി രക്ഷപെടാൻ ശ്രമിച്ച പ്രതിയെ സാഹസികമായാണ് കീഴടക്കിയത്.
ചിറയിൻകീഴ് എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ദീപുക്കുട്ടന്‍റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) കെ ഷിബുകുമാർ, പ്രിവന്‍റീവ് ഓഫീസർമാരായ അബ്‍ദുൾ ഹാഷിം, ദേവിപ്രസാദ്, സിവിൽ എക്സൈസ് ഓഫീസർമാരായ വൈശാഖ്, ശരത്ബാബു, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ഉഫൈസ് ഖാൻ എന്നിവരും പങ്കെടുത്തു.
മറ്റൊരു കേസില്‍ 18 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും മദ്യ വിൽപ്പന നടത്താൻ ഉപയോഗിച്ച ഓട്ടോറിക്ഷയും പിടിച്ചെടുത്ത് രണ്ട് പേരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. രഞ്ജിത്ത്, വിഷ്ണു എന്നിവരാണ് മദ്യ വിൽപ്പനയ്ക്കിടെ പിടിയിലായത്. കേസെടുത്ത സംഘത്തിൽ എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ദീപുക്കുട്ടനോടൊപ്പം അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) മാരായ ഷിബുകുമാർ, കെ ആർ രാജേഷ്, പ്രിവന്‍റീവ് ഓഫീസർ അബ്‍ദുൾ ഹാഷിം, സിവിൽ എക്സൈസ് ഓഫീസർമാരായ വൈശാഖ്, റിയാസ്, അജിത്കുമാർ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ഉഫൈസ് ഖാൻ എന്നിവരും ഉണ്ടായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം