വീട്ടിൽ പണിക്കെത്തിച്ച ഹിറ്റാച്ചിയിൽ കയറി സ്വയം പ്രവർത്തിപ്പിച്ചു, തല യന്ത്രത്തിൽ കുരുങ്ങി വീട്ടുടമ മരിച്ചു

By Web TeamFirst Published Oct 31, 2024, 12:45 PM IST
Highlights

പുരയിടം നിരപ്പാക്കാനെത്തിയ മണ്ണുമാന്തി യന്ത്രത്തിനുള്ളിൽ പോളിന്‍റെ തല കുടുങ്ങുകയായിരുന്നു.

പാല: കോട്ടയത്ത് വീട്ടിൽ പണിക്കെത്തിച്ച മണ്ണുമാന്തി യന്ത്രത്തിനിടയിൽ തല കുരുങ്ങി വീട്ടുടമയ്ക്ക് ദാരുണാന്ത്യം. കരൂർ സ്വദേശി പോൾ ജോസഫ് ആണ് മരിച്ചത്. വീട്ടിൽ പണിക്ക് എത്തിച്ച ഹിറ്റാച്ചിയിൽ കയറി സ്വയം പ്രവർത്തിപ്പിക്കാൻ ശ്രമിച്ചപ്പോഴാണ് സംഭവം. മണ്ണുമാന്തി യന്ത്രത്തിന്‍റെ ഒപ്പറേറ്റർ പുറത്തേക്ക് പോയപ്പോൾ പോൾ ജോസഫ് സ്വയം യന്ത്രം പ്രവർത്തിപ്പിക്കാൻ ശ്രമിച്ചതോടെയാണ് അപകടം. 

പുരയിടം നിരപ്പാക്കാനെത്തിയ മണ്ണുമാന്തി യന്ത്രത്തിനുള്ളിൽ പോളിന്‍റെ തല കുടുങ്ങുകയായിരുന്നു. വിവരമറഞ്ഞ് പൊലീസും അഗ്നിസേന ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ഫോൾ ജോസഫിന്‍റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

Latest Videos

Read More :  പ്രകാശ് സിറ്റിയിൽ ഭർത്താവ് വാക്കത്തികൊണ്ട് ഭാര്യയെ വെട്ടി, ചോരയൊലിപ്പിച്ച് അയൽ വീട്ടിലെത്തി യുവതി; അന്വേഷണം
 

click me!