ഷട്ടിൽ കളിക്കുന്നതിനിടയിൽ കൃഷി വകുപ്പ് ജീവനക്കാരൻ കുഴഞ്ഞു വീണു മരിച്ചു

By Web TeamFirst Published Aug 1, 2024, 1:08 AM IST
Highlights

ഷട്ടിൽ കളിക്കുന്നതിനിടയിൽ കോർട്ടിൽ കുഴഞ്ഞു വീണ സജീവിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മാവേലിക്കര: ആലപ്പുഴ വൈ.എം.സി.എയിൽ ഷട്ടിൽ കളിക്കുന്നതിനിടയിൽ കൃഷി വകുപ്പ് ജീവനക്കാരൻ കുഴഞ്ഞു വീണു മരിച്ചു.മാവേലിക്കര കൊറ്റാർ കാവ് മുറിയിൽ വാലുപറമ്പിൽ പരേതനായ കേശവൻകുട്ടിയുടെ മകൻ വി.കെ.സജീവ് (53) ആണ് മരിച്ചത്. മാങ്കാംകുഴി ജില്ലാ കൃഷിത്തോട്ടത്തിൽ ഡ്രൈവറായിരുന്നു സജീവ്.

ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ഷട്ടിൽ കളിക്കുന്നതിനിടയിൽ കോർട്ടിൽ കുഴഞ്ഞു വീണ സജീവിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: കെ.കെ.ദേവകി. ഭാര്യ: മോൻസിമോൾ.മക്കൾ: സൂര്യ വി.സജീവ്, കിരൺ വി.സജീവ്, തേജസ് വി.സജീവ്. സംസ്കാരം: ഇന്ന്  ഉച്ചക്ക് മൂന്നിന് വീട്ടുവളപ്പിൽ നടക്കും.

Latest Videos

Read More : ഷിനിയുടെ ഭർത്താവുമായി അടുപ്പം, ഭാര്യ എതിർത്തതോടെ വൈരാഗ്യം; പഴുതടച്ച് ഡോ. ദീപ്തിയുടെ പ്ലാൻ, ഒടുവിൽ കുടുങ്ങി
 

tags
click me!