ഡ്രൈഡേയില്‍ കച്ചവടം തകൃതി; എക്‌സെസ് പൊക്കിയത് 20 ലിറ്റര്‍ വിദേശമദ്യം, പ്രതിയും പിടിയില്‍

By Web TeamFirst Published Dec 2, 2023, 1:45 AM IST
Highlights

ഡ്രൈഡേകളില്‍ ഇയാള്‍ സ്ഥിരമായി മദ്യം വില്‍പ്പന നടത്തുന്നതായുള്ള വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് സംഘം മേഖലയില്‍ നിരീക്ഷണം നടത്തിയത്. 

കല്‍പ്പറ്റ: ബിവറേജസ് ഷോപ്പുകളും മറ്റും അവധിയുള്ള ദിവസങ്ങളില്‍ ആവശ്യക്കാര്‍ക്ക് കൂടിയ വിലക്ക് വിതരണം ചെയ്യാനായി സൂക്ഷിച്ച മദ്യവും നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയ ആളെയും പൊക്കി എക്‌സൈസ്. കഴിഞ്ഞ ദിവസം പടിഞ്ഞാറത്തറയിലാണ് സംഭവം. പടിഞ്ഞാറത്തറ കൂനംകാലായില്‍ വീട്ടില്‍ കെ.ആര്‍. മനു (52) ആണ് അറസ്റ്റിലായത്. 

മനു സ്വന്തമായി സൂക്ഷിച്ചിരുന്ന ഇരുപത് ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവും എക്‌സൈസ് സംഘം പിടിച്ചെടുത്തിട്ടുണ്ട്. ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ നിന്ന് വാങ്ങുന്ന മദ്യം കൂടിയ വിലക്ക് ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്‍കുന്നതായിരുന്നു പ്രതിയുടെ രീതി. ഡ്രൈഡേകളില്‍ ഇയാള്‍ സ്ഥിരമായി മദ്യം വില്‍പ്പന നടത്തുന്നതായുള്ള വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് സംഘം മേഖലയില്‍ നിരീക്ഷണം നടത്തിയത്. ജില്ല എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് പ്രിവന്റിവ്  ഓഫീസര്‍ എം.ബി. ബി ഹരിദാസ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി.എന്‍. ശശികുമാര്‍, കെ.എ. ഉണ്ണികൃഷ്ണന്‍, വി.ബി. നിഷാദ്, എം. സുരേഷ് എന്നിവരാണ് മനുവിനെ പിടികൂടിയത്. ഇയാള്‍ റിമാന്റിലാണ്.

Latest Videos

ദമ്പതികൾ പുറത്തിറങ്ങി ആശുപത്രിയില്‍ പോയതിന് പിന്നാലെ കാറിന് തീപിടിച്ചു; തനിയെ നീങ്ങി ഭിത്തിയിൽ ഇടിച്ചുനിന്നു
കോഴിക്കോട്: കോഴിക്കോട് അരയിടത്ത് പാലത്ത് നിര്‍ത്തിയിട്ടിരുന്ന കാറിന് തീ പിടിച്ചു. പേരാമ്പ്ര സ്വദേശി ബാബുരാജിന്റെ കാറാണ് കത്തിയത്. ബാബുരാജും ഭാര്യയും കാര്‍ നിര്‍ത്തി സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പോയപ്പോഴാണ് കാറിന് തീപിടിച്ചത്. സംഭവത്തിൽ ആര്‍ക്കും പരിക്കില്ല.

റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് തീപിടിച്ചതോടെ കാര്‍ തനിയെ റോഡിലേക്ക് നീങ്ങി പാലത്തിന്റെ അപ്രോച്ച്‌ റോഡ് ഭിത്തിയില്‍ ഇടിച്ച്‌ നില്‍ക്കുകയായിരുന്നു. തൊട്ടടുത്ത മാളിലെ ജീവനക്കാരും പിന്നീട് അഗ്നിശമനസേനയും എത്തിയാണ് തീ അണച്ചത്. കാറിന്റെ മുൻ ഭാഗമാണ് കത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

click me!