സോഷ്യൽമീഡിയയിലൂടെ വീട്ടമ്മയെ പരിചയപ്പെട്ടു, ലോഡ്ജിലേക്ക് വിളിച്ചുവരുത്തി പീഡനം, മാല‌യും കവർന്നു, പ്രതി പിടിയിൽ

By Web TeamFirst Published Feb 10, 2024, 1:47 PM IST
Highlights

മൊബൈൽ ഫോൺ പരിശോധിച്ചതിൽ വിവാഹിതരായ  പല സ്ത്രീകളെയും സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ടു സമാനമായ രീതിയിൽ കബളിപ്പിച്ച  ഒന്നിലധികം കേസുകൾ ഉള്ളതായി വ്യക്തമായി.

പാലക്കാട്: ആൾമാറാട്ടം നടത്തി സോഷ്യൽ മീഡിയയിലൂടെ യുവതിയുമായി പരിചയപ്പെടുകയും ഭർത്താവിനെ അറിയിക്കുമെന്ന് പറഞ്ഞ് ഭീക്ഷണിപ്പെടുത്തി കൊല്ലങ്കോട് ലോഡ്ജിൽ വച്ച്   ബലാത്സംഗം ചെയ്ത്  രണ്ടു പവൻ തൂക്കമുള്ള സ്വർണമാലയുമായി കടന്ന പ്രതിയെ കൊല്ലങ്കോട് പൊലീസ് അറസ്റ്റ് ചെയ്തു. സംഭവം നടന്ന് 24 മണിക്കൂറിനുള്ളിലാണ് പ്രതിയെ തിരുവനന്തപുരത്തുനിന്ന് പൊക്കിയത്. ഇൻസ്പെക്ടർ അമൃത് രംഗൻ്റെ നേതൃത്വത്തിൽ ഏഴംഗ പ്രത്യേക ടീം രൂപീകരിച്ചു.

പാലക്കാട് സൈബർ സെല്ലിലെ സിപിഒ  ഷെബിൻ്റെ സഹായത്തോടെ പ്രതി തിരുവന്തപുരത്ത് ഉണ്ടെന്ന് വ്യക്തമായി. തുടർന്ന് തമ്പാനൂർ പൊലീസുമായി ബന്ധപ്പെട്ട് പ്രതിയെ കണ്ടെത്തി അമൃത് രംഗൻ്റെ നേതൃത്വത്തിലുള്ള കൊല്ലങ്കോട് പോലീസ് സംഘം തിരുവനന്തപുരത്ത് എത്തി പ്രതിയെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം നെയ്യാറ്റിൻകര വടുവൂർകോണം അയിര വിരലിവിളയിൽ ജോണി(37) ആണ് അറസ്റ്റിലായത്.

Latest Videos

പ്രതിയുടെ കൈയിൽ നിന്നും സ്വർണമാല, മൊബൈൽ ഫോൺ എന്നിവ കണ്ടെത്തി. മൊബൈൽ ഫോൺ പരിശോധിച്ചതിൽ 
വിവാഹിതരായ  പല സ്ത്രീകളെയും സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ടു സമാനമായ രീതിയിൽ കബളിപ്പിച്ച  ഒന്നിലധികം കേസുകൾ ഉള്ളതായി വ്യക്തമായി. പൊതുസ്ഥലങ്ങളിൽ ലൈംഗിക ചേഷ്ടകൾ കാണിച്ചതിനും മദ്യപിച്ച് ബഹളം ഉണ്ടാക്കിയതിനുമെതിരെ ഇയാൾക്കെതിരെ കേസുകൾ നിലവിലുള്ളതയും വിവരം കിട്ടിയിട്ടുണ്ട്.

കൊല്ലങ്കോട് പൊലീസ് പ്രതിക്കെതിരെ ആൾമാട്ടം, ബലാത്സംഗം, ഭീഷണിപ്പെടുത്തി മാല അപഹരിക്കൽ എന്നി വിവിധ വകുപ്പുകൾ ചേർത്ത് കേസ് എടുത്തു. വനിത സിപിഓമാരായ സസീമ, ജിഷ, സീനിയർ സിപി സുനിൽ കുമാർ, സി പിഒമാരായ അബ്ദുൽ ഹക്കിം, രാജേഷ്, ജിജേഷ്, ഡ്രൈവർ സിപിഒ രവി എന്നിവരാണ് മറ്റു ടീം അംഗങ്ങൾ. അറസ്റ്റ് ചെയ്ത പ്രതിയെ ബഹുമാനപ്പെട്ട ചിറ്റൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. 

click me!