നായവളർത്ത് കേന്ദ്രത്തിന്റെ മറവിൽ ലഹരി വിൽപന; അങ്കമാലി സ്വദേശിയും സഹായിയും അറസ്റ്റിൽ

By Web TeamFirst Published May 18, 2024, 3:15 AM IST
Highlights

തമിഴ്നാട്ടിലെ നായ വളര്‍ത്തല്‍ കേന്ദ്രത്തില്‍ നിന്നാണ് ജിജോ ജേക്കബ് ഇത്രയധികം നായകളെ  എത്തിച്ചത്. വീടിന് മുകളില്‍ നായ വളര്‍ത്താനായി പ്രത്യേക ഇടവും ഒരുക്കി.

തിരുവനന്തപുരത്ത്: നായ വളര്‍ത്തല്‍ കേന്ദ്രത്തിന്‍റെ മറവില്‍ ലഹരി വില്‍പന നടത്തിയിരുന്നയാളും സഹായിയും പിടിയിൽ.  അങ്കമാലി സ്വദേശി ജിജോ ജേക്കബിനെയും സഹായി മനീഷിനെയുമാണ്  സിറ്റി ഡന്‍സാഫ് സംഘം പിടികൂടിയത്. പാകിസ്താന്‍ ബുള്ളിക്കുത്ത,  പിറ്റ്ബുള്‍ ഉള്‍പ്പെടെ ആറോളം വിദേശ നായ്ക്കളെയാണ് ഇവർ വളർത്തിയിരുന്നത്. അങ്കമാലി സ്വദേശിയായ ജിജോ വര്‍ഷങ്ങളായി തിരുവനന്തപുരം ചെന്നിലോട്ടെ അമ്മാവന്‍റെ വീട്ടിലാണ് താമസിക്കുന്നത്.

തമിഴ്നാട്ടിലെ നായ വളര്‍ത്തല്‍ കേന്ദ്രത്തില്‍ നിന്നാണ് ജിജോ ജേക്കബ് ഇത്രയധികം നായകളെ  എത്തിച്ചത്. വീടിന് മുകളില്‍ നായ വളര്‍ത്താനായി പ്രത്യേക ഇടവും ഒരുക്കി. നായ വളർത്തലിൻെറ മറവിൽ ലഹരിച്ച കച്ചവടം നടക്കുന്നതായി മനസിലാക്കിയ ഡാൻസാഫ് സംഘം കഴിഞ്ഞ മൂന്നു ദിവസമായി നിരീക്ഷിക്കുകയായിരുന്നു. ഉച്ചോയോടെ പൊലിസ് സംഘം അകത്തു കയറി പരിശോധിച്ചു. വീട്ടില്‍ നിന്നും എംഡിഎ ഉള്‍പ്പെടെ ലഹരി വസ്തുക്കളും  നാടന്‍ ബോംബുകളും കണ്ടെത്തി. ജിജോ ജേക്കബിനും സഹായി മനീഷിനുമെതിരെ നേരത്തെയും നിരവധി ക്രമിനൽ കേസുകളുണ്ട്. കഴി‌ഞ്ഞ ദിവസം വലിയതുറയിൽ നിന്നും പൊലിസ് എംഡിഎംഎ പടികൂടിയിരുന്നു.

Latest Videos

Read More.. പൊലീസിന് നേരെ മുളകുപൊടി എറിഞ്ഞു രക്ഷപ്പെടാൻ പ്രതിയുടെ ശ്രമം; സംഭവം കോടതിയിലെത്തിച്ചപ്പോള്‍, പിടിയില്‍

ഇതിന്റെ തുടരന്വേഷണത്തിലാണ് ചെന്നിലോടുള്ള വിൽപ്പന കേന്ദ്രം കണ്ടെത്തിയത്. നഗരസഭയുടെ അനുമതിയൊന്നുമില്ലാതെയാണ് നായ വളർത്തൽ കേന്ദ്രം പ്രവർത്തിക്കുന്നത്. ഇതിനെതിരെ നാട്ടുകാർ പല പ്രാവശ്യം പരാതി നൽയെങ്കിലും നടപടിയുണ്ടായില്ല. 

click me!