എനിക്കൊരു ജോലി വേണമെന്ന് പ്രണവ്, ശരിയാക്കിത്തരാമെന്ന് യൂസഫലി, ഒറ്റമിനിറ്റിൽ തീരുമാനം; സെൽഫിയെടുത്ത് മടക്കം

By Web TeamFirst Published Dec 19, 2023, 2:31 PM IST
Highlights

‘എനിക്കൊരു ജോലിയില്ലാ എന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ സങ്കടം, ജോലി കിട്ടിയിട്ട് വേണം അച്ഛനെ സഹായിക്കാന്‍’- പ്രണവ് യൂസഫലിയോട് പറഞ്ഞു. പ്രണവിന്റെ പ്രയാസം മനസ്സിലാക്കിയ യൂസഫലി മിനിറ്റുകൾക്കുള്ളിൽ പരിഹാരവും കണ്ടു.

പാലക്കാട്: പാലക്കാട് കണ്ണാടിയിൽ പുതിയതായി തുടങ്ങിയ ലുലുമാളിന്റെ ഉദ്ഘാടനത്തിനെത്തമ്പോൾ ഒന്നുമാത്രമായിരുന്നു പ്രണവിന്റെ മനസ്സിൽ. ലുലമാളിന്റെ ഉടമ യൂസഫലിയെ ഒന്ന് കാണണം. തനിക്ക് ജോലിയില്ലാത്ത വിവരം പറയണം. ഇരുകൈകളുമില്ലാത്ത പ്രണവിന്റെ കാലുപയോ​ഗിച്ചുള്ള ചിത്രകലാവൈഭവം പലതവണ വാർത്തയായതാണ്. മുഖ്യമന്ത്രിക്കൊപ്പമുള്ള സെൽഫിയും വൈറലായിരുന്നു. ഇതൊക്കെയാണെങ്കിലും ജോലിയില്ലാത്തത് പ്രണവിന് വലിയ പ്രതിസന്ധിയായിരുന്നു. ഉദ്ഘാടന ചടങ്ങിനെത്തിയ പ്രണവിന് യൂസഫലിയെ കാണാനും തന്റെ പ്രശ്നമവതരിപ്പിക്കാനും അവസരവും ലഭിച്ചു.  

‘എനിക്കൊരു ജോലിയില്ലാ എന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ സങ്കടം, ജോലി കിട്ടിയിട്ട് വേണം അച്ഛനെ സഹായിക്കാന്‍’- പ്രണവ് യൂസഫലിയോട് പറഞ്ഞു. പ്രണവിന്റെ പ്രയാസം മനസ്സിലാക്കിയ യൂസഫലി മിനിറ്റുകൾക്കുള്ളിൽ പരിഹാരവും കണ്ടു. മാളിൽ പ്രണവിന് ചെയ്യാൻ സാധിക്കുന്ന ജോലി നൽകാൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി.  യൂസഫലിയോടൊപ്പം കാലുകള്‍കൊണ്ട് സെല്‍ഫിയെടുക്കുകയും താൻ വരച്ച ചിത്രം സമ്മാനിക്കുകയും ചെയ്താണ് പ്രണവ് മടങ്ങിയത്.

Latest Videos

കഴിഞ്ഞ ദിവസമാണ് പാലക്കാട് ലുലുമാൾ പ്രവർത്തനം ആരംഭിച്ചത്. പാലക്കാട് ദേശീയപാതയോരത്ത് കണ്ണാടി കാഴ്ചപറമ്പ് ജങ്ഷനിലാണ് പുതിയ ലുലുമാൾ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി ഉദ്ഘാടനം ചെയ്തു. 1400 പേർക്കു പ്രത്യക്ഷമായും പരോക്ഷമായും ജോലി ലഭിക്കും. പാലക്കാട്ടെ കാർഷിക മേഖലക്ക് ലുലുമാൾ കരുത്താകുമെന്നും അധികൃതർ അവകാശപ്പെട്ടു. രണ്ട് ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള മാളിൽ ഒരു ലക്ഷം ചതുരശ്ര അടിയിലുള്ള ലുലു ഹൈപ്പർമാർക്കറ്റാണ് പ്രധാന ആകർഷണം. 250 പേർക്ക് ഒരേസമയം ഭക്ഷണം കഴിക്കാവുന്ന ഫുഡ് കോർട്ടും പ്രത്യേകതയാണ്. ലോകപ്രശസ്ത ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങളും ലഭ്യമാകും. 

Read More... പാലക്കാടും ലുലുമാൾ തുറന്നു, 1400 പേർക്ക് ജോലി, കേരളത്തിൽ എട്ടിടത്ത് ലുലുമാൾ ഉടനെന്ന് യൂസഫലി

കേരളത്തിൽ അടുത്ത ലുലു മാൾ കോഴിക്കോട്ട് തുറക്കുമെന്നും  പ്രവൃത്തികൾ 80% പൂർത്തിയായെന്നും യൂസഫലി പറഞ്ഞു. കോഴിക്കോട്, തൃശൂർ, കോട്ടയം, പെരിന്തൽമണ്ണ, തിരൂർ ഉൾപ്പെടെ 8 സ്ഥലങ്ങളിൽ പുതിയ മാളുകളും ഹൈപ്പർമാർക്കറ്റുകളും തുറക്കുമെന്നും അദ്ദേഹം പറഞ്ഞു. 

click me!