തിരുവനന്തപുരത്ത് ഇങ്ങനെയൊരു കാഴ്ച ഇതാദ്യം, ലുലുമാളിലെത്തിയവർക്കെല്ലാം ആഘോഷം! അത്രമേൽ വലിയ 'കേക്ക് മിക്സിംഗ്'

By Web Team  |  First Published Oct 3, 2024, 8:43 PM IST

മാളിലെ ജീവനക്കാർക്ക് പുറമെ ക്ഷണിക്കപ്പെട്ട അതിഥികളും, ഉപഭോക്താക്കളും മിക്സിംഗില്‍ പങ്കെടുത്തു.


തിരുവനന്തപുരം: ലുലു മാളിലെ ഗ്രാൻഡ് ഏട്രിയത്തിൽ തയ്യാറാക്കിയ 100 അടിയിലധികം നീളവും 60 അടി വീതിയുമുള്ള കൂറ്റന്‍ ക്രിസ്തുമസ് ട്രീ രൂപമാണ് കാഴ്ചക്കാരെ ആദ്യം അമ്പരിപ്പിച്ചത്. പിന്നാലെ ക്രിസ്തുമസ് ട്രീ രൂപത്തിന് ചുറ്റുമായി ലുലു മാളിലെ 250 ലധികം ജീവനക്കാർ അണിനിരന്നതോടെ ആകാംക്ഷയേറി. ക്രിസ്തുമസിനെ വരവേറ്റ് മാളിൽ സംഗീതം കൂടി മുഴങ്ങിയതോടെ ലുലു മാൾ സാക്ഷ്യം വഹിച്ചത് തലസ്ഥാനത്തെ ഏറ്റവും വലിയ കേക്ക് മിക്സിംഗ് ആഘോഷങ്ങളിലൊന്നായി അത് മാറുകയായിരുന്നു.

ആദ്യം സൈനികൻ, പിന്നീട് കസ്റ്റംസിൽ, ശേഷം എൻഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥൻ; ജീവിതം മാറ്റിമറിച്ചത് 'കീരിക്കാടൻ ജോസ്'

Latest Videos

ലുലു മാളിലെ ലുലു ഹൈപ്പർമാർക്കറ്റിൻ്റെ നേതൃത്വത്തിലായിരുന്നു കേക്ക് മിക്സിംഗ്. ഒരു മണിക്കൂറിനുള്ളില്‍ 4500 കിലോയിലധികം ചേരുവകൾ മിക്സ് ചെയ്തു. കശുവണ്ടി, ഉണക്ക മുന്തിരി, ഈന്തപ്പഴം, കാൻഡിഡ്ചെറി, ജിഞ്ചര്‍ പീൽ, ഓറഞ്ച് പീൽ, മിക്സഡ് പീല്‍ ഉൾപ്പെടെ 25 ഓളം ചേരുവകളുണ്ടായിരുന്നു. മാളിലെ ജീവനക്കാർക്ക് പുറമെ ക്ഷണിക്കപ്പെട്ട അതിഥികളും, ഉപഭോക്താക്കളും മിക്സിംഗില്‍ പങ്കെടുത്തു.

കേക്ക് മിക്സ് 60 ദിവസത്തോളം ഗുണമേന്മ നഷ്ടപ്പെടാതെ സൂക്ഷിച്ചതിനു ശേഷമാണ് കേക്ക് നിർമ്മാണം ആരംഭിക്കുക. മദ്യമോ മറ്റ് കൃത്രിമ കളറുകളോ ചേര്‍ക്കാതെയാണ് ലുലുവിൽ കേക്ക് നിർമ്മിക്കുന്നത്. 20000 കേക്കുകളാണ് ഇത്തവണ തിരുവനന്തപുരം ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് തയ്യാറാക്കുക. ചോക്ലേറ്റ് പ്ലം, പ്രീമിയം പ്ലം, റിച്ച് പ്ലം, ലോ ഷുഗർ പ്ലം, വാല്യു പ്ലം തുടങ്ങി 21 ലധികം വ്യത്യസ്ത ഫ്ലേവറുകളിലാണ് കേക്കുകൾ ലഭ്യമാവുക. കഴിഞ്ഞ വർഷം ഏറ്റവുമധികം ചേരുവകള്‍ ഉപയോഗിച്ചുള്ള ലുലു മാളിലെ കേക്ക് മിക്സിംഗ് ലോക റെക്കോർഡിലിടം പിടിച്ചിരുന്നു.

undefined

 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!