സംസ്ഥാനത്തിനകത്തും പുറത്തുമുള്ള വ്യത്യസ്ത മേഖലകളില്‍ തൊഴിലവസരങ്ങള്‍ പ്രദാനം ചെയ്യുന്ന അറുപതോളം കമ്പനികള്‍ തൊഴില്‍മേളയില്‍ പങ്കെടുക്കും.
കൊച്ചി: കുടുംബശ്രീ എറണാകുളം ജില്ലാ മിഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ജില്ലാ തല തൊഴില്‍മേള Talento EKM 24 ഫെബ്രുവരി 11ന് കളമശേരി ഗവ. പോളിടെക്നിക് കോളേജില്‍ നടക്കും. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള വ്യത്യസ്ത മേഖലകളില്‍ തൊഴിലവസരങ്ങള്‍ പ്രദാനം ചെയ്യുന്ന അറുപതോളം കമ്പനികള്‍ തൊഴില്‍മേളയില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
ബാങ്കിംഗ്, ബിസിനസ്, ഡ്രൈവര്‍, സെയില്‍സ് കണ്‍സള്‍ട്ടന്റ്, സൂപ്പര്‍വൈസര്‍, ടെലികോളര്‍, സര്‍വീസ് അഡൈ്വസര്‍, ടെക്നീഷ്യന്‍, കസ്റ്റമര്‍ കെയര്‍ മാനേജര്‍, ഓപ്പറേറ്റര്‍ ട്രെയിനി, ഡെലിവറി എക്സിക്യൂട്ടീവ്, എഫ് & ബി സര്‍വീസ്, ഷെഫ്, ഐ റ്റി ഐ ഫിറ്റര്‍, മെക്കാനിസ്റ്റ്, ഇന്‍ഷുറന്‍സ് എക്സിക്യൂട്ടീവ്, ഏവിയേഷന്‍ & ലോജിസ്റ്റിക്സ് ഫാക്കല്‍റ്റീസ്, വയറിങ് & ഇലക്ട്രീഷന്‍, ബോയിലര്‍ ഓപ്പറേറ്റര്‍, ഹൗസ് കീപ്പിംഗ്, സെക്യൂരിറ്റി, ഹോസ്പിറ്റാലിറ്റി തുടങ്ങി ഏകദേശം 50 വ്യത്യസ്ത ട്രേഡുകളില്‍ ആയി നാലായിരത്തോളം തൊഴിലവസരങ്ങളുണ്ടാകും. 18 വയസിനും 40 വയസിനും ഇടയില്‍ പ്രായമുള്ള എസ്എസ്എല്‍സി, പ്ലസ് ടു, ഡിപ്ലോമ, ഡിഗ്രി, പ്രൊഫഷണല്‍ ബിരുദങ്ങളുള്ളവര്‍ക്ക് തൊഴില്‍മേളയില്‍ പങ്കെടുക്കാമെന്ന് സംഘാടകര്‍ അറിയിച്ചു.
undefined
പങ്കെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റിന്റെ കോപ്പിയും സഹിതം ഫെബ്രുവരി 11ന് രാവിലെ ഒന്‍പതിന് കളമശേരി ഗവണ്‍മെന്റ് പോളിടെക്നിക് കോളേജില്‍ ഹാജരാകണം. സ്പോട്ട് രജിസ്ട്രേഷന്‍ ആയിരിക്കും. രജിസ്ട്രേഷന്‍ സമയം രാവിലെ 9 മുതല്‍ 11 വരെയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.