ഇൻസ്റ്റയിലെ പോസ്റ്റിൽ കമന്‍റിട്ടു, വിദ്യാര്‍ഥിക്ക് കെഎസ്‍യു നേതാക്കളുടെ ക്രൂരമര്‍ദ്ദനം; നാല് പേർ അറസ്റ്റിൽ

ഇന്നലെയാണ് കോളേജിലെ രണ്ടാം വർഷ ഹിസ്റ്ററി വിദ്യാർത്ഥിയായ കാർത്തിക്കിനെ കെഎസ്‍യു പ്രവർത്തകർ ക്രൂരമായി മർദ്ദിച്ചത്

KSU leaders brutally beat up student for commenting on Instagram post Four arrested

പാലക്കാട്: രണ്ടാം വർഷ വിദ്യാർത്ഥിയെ മർദ്ദിച്ച കേസിൽ കെഎസ്‍യു നേതാക്കൾ അറസ്റ്റിൽ. ഒറ്റപ്പാലം എൻഎസ്എസ് കോളേജിലെ കെഎസ്‍യു യൂണിയൻ ഭാരവാഹി ഉൾപ്പെടെ നാല് നേതാക്കളാണ് പിടിയിലായത്. കോളേജ് യൂണിയൻ ഭാരവാഹി ദർശൻ, കെഎസ്‌‍യു യൂണിറ്റ് ജോയിൻ സെക്രട്ടറി റഹൂഫ്, യൂണിറ്റ് വൈസ് പ്രസിഡന്‍റ്  സൂരജ്, കെഎസ്‌‍യു ഡിപ്പാർട്ട്മെന്‍റ് പ്രസിഡന്‍റ്  അഭിനേഷ് എന്നിവരുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്.

ഇന്നലെയാണ് കോളേജിലെ രണ്ടാം വർഷ ഹിസ്റ്ററി വിദ്യാർത്ഥിയായ കാർത്തിക്കിനെ കെഎസ്‍യു പ്രവർത്തകർ ക്രൂരമായി മർദ്ദിച്ചത്. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ കമന്‍റിട്ടതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. 
ആക്രമണത്തിൽ രണ്ടാം വർഷം ഹിസ്റ്ററി വിദ്യാർത്ഥിയായ കാർത്തിക്കിന് സാരമായി പരിക്കേറ്റിരുന്നു. എസ്എഫ്ഐ പ്രവര്‍ത്തകനാണ് കാര്‍ത്തിക്.

Latest Videos

'എല്ലാം സഹിച്ചു ജീവിക്കുക എന്ന് പെണ്‍കുട്ടികളെ ഉപദേശിക്കുന്ന അമ്മമാരാണ് ഇന്നും സമൂഹത്തില്‍, മാറ്റം വേണം'

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

 

tags
vuukle one pixel image
click me!