രഹസ്യ വിവരത്തെ തുടർന്ന് പരിശോധന; റെയിൽവേ സ്റ്റേഷൻ പരിസരത്ത് പിടിയിലായവരിൽ നിന്ന് കണ്ടെടുത്തത് 141 ഗ്രം എംഡിഎംഎ

മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ഹൈദർ അലി (29), വേങ്ങര കുറ്റൂർ സ്വദേശി അസൈനാർ (37), വേങ്ങര കണ്ണമംഗലം സ്വദേശി മുഹമ്മദ് കബീർ (33) എന്നിവർ ആണ് പിടിയിലായത്.

Three arrested with 141 g MDMA Arrest near tirur railway station

മലപ്പുറം: മലപ്പുറം തിരൂരിൽ വൻ എംഡിഎംഎ വേട്ട. 141.58 ഗ്രാം എംഡിഎംഎയുമായി മൂന്ന് പേർ അറസ്റ്റിൽ. മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ഹൈദർ അലി (29), വേങ്ങര കുറ്റൂർ സ്വദേശി അസൈനാർ (37), വേങ്ങര കണ്ണമംഗലം സ്വദേശി മുഹമ്മദ് കബീർ (33) എന്നിവർ ആണ് പിടിയിലായത്. തിരൂരിൽ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നാണ് പ്രതികൾ പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലാണ്. വില്‍പ്പനയ്ക്കായിട്ടാണ് പ്രതികള്‍ വന്‍ തോതില്‍ എംഡിഎംഎ എത്തിച്ചത് എന്നാണ് പൊലീസിന്റെ പ്രധാനമിക നിഗമനം.  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos

vuukle one pixel image
click me!