കോട്ടയത്ത് കണ്ടെയ്നര്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; ഇരുമ്പ് സാമഗ്രികള്‍ കാറിന് മുകളിൽ വീണു

കോട്ടയത്ത് കണ്ടെയ്നര്‍ ലോറി നിയന്ത്രണം വിട്ട് അപകടം. കോട്ടയം മുട്ടുച്ചിറ പട്ടാളമുക്കിലാണ് ലോഡ് കയറ്റി വന്ന കണ്ടെയ്നർ ലോറി നിയന്ത്രണം വിട്ട്  മറിഞ്ഞത്.

Container lorry loses control in Kottayam, overturns; iron materials fall on top of car

കോട്ടയം: കോട്ടയത്ത് കണ്ടെയ്നര്‍ ലോറി നിയന്ത്രണം വിട്ട് അപകടം. കോട്ടയം മുട്ടുച്ചിറ പട്ടാളമുക്കിലാണ് ലോഡ് കയറ്റി വന്ന കണ്ടെയ്നർ ലോറി നിയന്ത്രണം വിട്ട്  മറിഞ്ഞത്. ലോറി മറിഞ്ഞതോടെ കണ്ടെയ്നറിലുണ്ടായിരുന്ന വസ്തുക്കൾ റോഡിലേക്ക് വീണു. ഇതോടെ റോഡിലൂടെയുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. കോട്ടയം - തലയോലപ്പറമ്പ് റോഡിലാണ് ഗതാഗതം തടസ്സപ്പെട്ടത്.

ഇരുമ്പ് സാമഗ്രികളുമായി പോയ കണ്ടെയ്നറാണ് ഇന്ന് വൈകിട്ടോടെ അപകടത്തിൽപ്പെട്ടത്. മുന്നിലെത്തിയ ബൈക്കിനെ ഇടിക്കാതിരിക്കാൻ  കണ്ടെയ്നർ ബ്രേക്ക് ചെയ്തപ്പോഴാണ് അപകടം ഉണ്ടായത്. കണ്ടെയ്നറിൽ ഉണ്ടായിരുന്ന ഇരുമ്പ് സാമഗ്രികൾ മറ്റൊരു കാറിനു മുകളിലേക്ക് വീണു. ഇരുമ്പ് സാമഗ്രികള്‍ വീണ് കാറിന് കേടുപാട് സംഭവിച്ചെങ്കിലും ആര്‍ക്കും പരിക്കില്ല. ഏറെ നേരം കഴിഞ്ഞ് ഇരുമ്പ് സാമഗ്രികള്‍ മാറ്റിയശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.

Latest Videos

vuukle one pixel image
click me!