കോഴിക്കോട് 488 പേര്‍ കൂടി കോവിഡ് നിരീക്ഷണത്തില്‍

By Web Team  |  First Published Jul 22, 2020, 9:34 PM IST

പുതുതായി വന്ന 488 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 12,172 പേരാണ് കോവിഡ് 19 നിരീക്ഷണത്തിലുള്ളത്.   ഇതുവരെ 72549 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.  പുതുതായി വന്ന 115 പേര്‍ ഉള്‍പ്പെടെ 584 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. 


കോഴിക്കോട്: പുതുതായി വന്ന 488 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 12,172 പേരാണ് കോവിഡ് 19 നിരീക്ഷണത്തിലുള്ളത്.   ഇതുവരെ 72549 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.  പുതുതായി വന്ന 115 പേര്‍ ഉള്‍പ്പെടെ 584 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. 

ഇതില്‍ 248 പേര്‍ മെഡിക്കല്‍ കോളേജിലും 107 പേര്‍ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും 229 പേര്‍ എന്‍.ഐ.ടി കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലുമാണ് നിരീക്ഷണത്തിലുള്ളത്.് 62 പേര്‍ ഡിസ്ചാര്‍ജ്ജ് ആയി.

Latest Videos

undefined

1783 സ്രവ സാംപിള്‍ പരിശോധനയ്ക്ക് എടുത്ത് അയച്ചിട്ടുണ്ട്. ആകെ 38,659 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 36,818 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. ഇതില്‍ 36001 എണ്ണം നെഗറ്റീവ് ആണ്.  പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 1741 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാന്‍ ബാക്കിയുണ്ട്. 

പുതുതായി വ്ന്ന 213 പേര്‍ ഉള്‍പ്പെടെ ആകെ 4736 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 647 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ് കെയര്‍ സെന്ററുകളിലും, 3995 പേര്‍ വീടുകളിലും, 94 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 39 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 22582 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

click me!