ഗുരുതരമായി പൊള്ളലേറ്റ റിയാസ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
കൊല്ലം: കൊട്ടിയം മൈലാപ്പൂരിൽ യുവാവിനെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികൾ അറസ്റ്റിൽ. മൈലാപ്പൂർ സ്വദേശികളായ ഷെഫീക്ക്, തുഫൈൽ എന്നിവരാണ് പിടിയിലായത്. സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് റിയാസിനെ പ്രതികൾ കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ റിയാസ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
സുഹൃത്തുക്കൾ ചേർന്ന് കൊലപ്പെടുത്താൻ ശ്രമിച്ചതാണെന്ന് ചികിത്സയിൽ കഴിയുന്ന റിയാസ് പൊലീസിന് മൊഴി നൽകി. കടം വാങ്ങിയ പണം തിരികെ നൽകാത്തതിന് ഷെഫീക്ക്, സുഹൈൽ എന്നിവർ ചേർന്ന് പെട്രോൾ ഒഴിച്ച് കത്തിച്ചതാണെന്നായിരുന്നു മൊഴി. കഴിഞ്ഞ ദിവസം രാത്രിയാണ് ഉമയനല്ലൂർ സ്വദേശിയായ റിയാസിന് ഓട്ടോറിക്ഷയ്ക്ക് ഉള്ളിൽ വെച്ച് തീപ്പൊള്ളലേറ്റത്. സുഹൃത്തുക്കൾ ചേർന്ന് കൊല്ലപ്പെടുത്താൻ ശ്രമിച്ചെന്നായിരുന്നു റിയാസ് പറഞ്ഞത്. കടം വാങ്ങിയ പണം തിരികെ നൽകാത്തതിന് ഷെഫീക്ക്, സുഹൈൽ എന്നിവർ ചേർന്നാണ് പെട്രോൾ ഒഴിച്ച് കത്തിച്ചതെന്നും അന്ന് തന്നെ റിയാസ് പൊലീസിനോട് പറഞ്ഞിരുന്നു.
undefined
മൊഴിയുടെ അടിസ്ഥാനത്തിൽ ഇരുവർക്കുമെതിരെ കൊലപാത ശ്രമത്തിന് കേസെടുത്തിരുന്നു. ഓട്ടോറിക്ഷയിൽ ഇരുന്ന് മദ്യപിച്ച ശേഷമാണ് പ്രതികൾ കൃത്യം നടത്തിയതെന്നും റിയാസ് മൊഴി നൽകിയിരുന്നു. തീ ആളി കത്തിയതിന് പിന്നാലെ രണ്ട് പേരും ഓടി പോകുന്നത് സിസിടിവി ദൃശ്യത്തിൽ വ്യക്തമാവുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പൊലീസ് പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്തിരിക്കുന്നത്.
കാമുകിയെ കൊലപ്പെടുത്തി ശരീരം 40 കഷ്ണങ്ങളാക്കി ഉപേക്ഷിച്ചു; 25 വയസുകാരൻ പിടിയിൽ, സംഭവം ജാർഖണ്ഡിൽ