കോഴിക്കോട് 240 പേര്‍ക്ക് രോഗമുക്തി: 519 പേര്‍ കൂടി നിരീക്ഷണത്തില്‍

By Web Team  |  First Published Sep 1, 2020, 10:31 PM IST

കോഴിക്കോട് ജില്ലയിൽ 240 പേര്‍ക്ക് കൊവിഡ് രോഗമുക്തി. 519 പേര്‍ കൂടി ഇന്ന്  നിരീക്ഷണത്തിലായി. കോഴിക്കോട് എഫ്എല്‍ടിസി, മെഡിക്കല്‍ കോളേജ്, എന്‍ഐടി, ഫറോക്ക്, മണിയൂര്‍ എഫ്എല്‍ടിസികളില്‍ ചികിത്സയിലായിരുന്ന 240 പേരാണ് രോഗമുക്തിനേടിയത്


കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ 240 പേര്‍ക്ക് കൊവിഡ് രോഗമുക്തി. 519 പേര്‍ കൂടി ഇന്ന്  നിരീക്ഷണത്തിലായി. കോഴിക്കോട് എഫ്എല്‍ടിസി, മെഡിക്കല്‍ കോളേജ്, എന്‍ഐടി, ഫറോക്ക്, മണിയൂര്‍ എഫ്എല്‍ടിസികളില്‍ ചികിത്സയിലായിരുന്ന 240 പേരാണ് രോഗമുക്തിനേടിയത്.

പുതുതായി വന്ന 519 പേര്‍ ഉള്‍പ്പെടെ  ജില്ലയില്‍ 15127 പേര്‍ നിരീക്ഷണത്തിലുണ്ട്.   ജില്ലയില്‍ 91887 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. പുതുതായി വന്ന 141 പേര്‍ ഉള്‍പ്പെടെ 1851 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. 250 പേര്‍ ഡിസ്ചാര്‍ജ്ജ് ആയി.

Latest Videos

undefined

3424  സ്രവ സാംപിള്‍ പരിശോധനയ്ക്ക് എടുത്ത് അയച്ചു. ആകെ 1,91,704 സ്രവ സാംപിളുകള്‍  പരിശോധനയ്ക്ക് അയച്ചതില്‍ 1,88,244 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. ഇതില്‍ 1,82,669  എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍   3460 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.

പുതുതായി വന്ന 294 പേര്‍ ഉള്‍പ്പെടെ ആകെ  3404 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്.  ഇതില്‍ 554 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ് കെയര്‍ സെന്ററുകളിലും, 2,785 പേര്‍ വീടുകളിലും, 65 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ ഒമ്പത് പേര്‍ ഗര്‍ഭിണികളാണ്.  ഇതുവരെ 32866   പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

click me!