കുടുംബ സ്വത്ത് വീതം വെക്കാൻ വൻതുക കൈക്കൂലി; 40,000 രൂപയുമായി കൊണ്ടോട്ടി സബ് രജിസ്ട്രാർ പിടിയിൽ

By Web TeamFirst Published Jul 4, 2024, 5:35 PM IST
Highlights

കൈക്കൂലി വാങ്ങിയ 40,000 രൂപയുമായി സനിൽ ജോസാണ് വിജിലൻസിന്റെ പിടിയിലായത്. ഇടനിലക്കാരനിൽ നിന്ന് 20,000 രൂപയും വിജിലൻസ് പിടിച്ചെടുത്തു.

മലപ്പുറം: കൊണ്ടോട്ടി സബ് രജിസ്ട്രാർ കൈക്കൂലിയുമായി പിടിയിൽ. കൈക്കൂലി വാങ്ങിയ 40,000 രൂപയുമായി സനിൽ ജോസാണ് വിജിലൻസിന്റെ പിടിയിലായത്. ഇടനിലക്കാരനിൽ നിന്ന് 20,000 രൂപയും വിജിലൻസ് പിടിച്ചെടുത്തു. ഇന്ന് വൈകുന്നേരം മൂന്നരയോടെയാണ് സനിൽ ജോസിനെ വിജിലൻസ് പിടികൂടിയത്. 

കുടുംബ സ്വത്ത് വീതം വെക്കുന്നതിനാണ് ഇയാൾ വലിയ തുക ആവശ്യപ്പെട്ടത്. 1,40000 രൂപ വേണമെന്നാണ് ആദ്യം ആവശ്യപ്പെട്ടത്. എന്നാൽ ഇത് വലിയ തുകയാണെന്ന് പറഞ്ഞ വീട്ടുകാർക്ക് ഇടനിലക്കാരൻ വഴി തുക കുറച്ചു നൽകുകയായിരുന്നു. 90,000 രൂപയാണ് വീട്ടുകാരിൽ നിന്ന് ഈടാക്കാൻ ശ്രമിച്ചത്. ഈ പണം കൈപ്പറ്റുന്നതിനിടെയായിരുന്നു അറസ്റ്റ്. 40,000 രൂപ സബ് രജിസ്ട്രാറിൽ നിന്നും 20,000 ഇടനിലക്കാരനിൽ നിന്നുമാണ് പിടിച്ചെടുത്തത്. ഈ പണം കൊണ്ട് കുടുംബ സ്വത്ത് വീതം വെച്ചു നൽകാമെന്ന് പറഞ്ഞായിരുന്നു കൈക്കൂലി.

വീട്ടിൽ കൂടോത്രം വെച്ചത് കണ്ടെത്തിയ സംഭവം; തന്നെ അപായപ്പെടുത്താൻ ആര്‍ക്കും കഴിയില്ലെന്ന് കെ സുധാകരൻ

https://www.youtube.com/watch?v=Ko18SgceYX8

click me!