ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ചു, കൊല്ലം സ്വദേശിയായ യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ

തിരുവനന്തപുരം സ്വദേശിനിയായ പെൺകുട്ടിയുടെ പരാതി അന്വേഷിച്ച പൊലീസ് ഇയാളെ കൊല്ലത്ത് നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. നെടുമങ്ങാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 

Kollam native arrested in POCSO case for raping girl he met through Instagram

തിരുവനന്തപുരം: പട്ടികജാതിക്കാരിയായ പതിനേഴുകാരിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവ് പോക്‌സോ കേസിൽ അറസ്റ്റിൽ. കൊല്ലം മങ്ങാട് കരിക്കോട് നെല്ലിവിള ചപ്പത്തടം സെക്കുലർനഗർ മാണിക്യംവിള വീട്ടിൽ അജ്മൽ കബീർ (27) ആണ് അറസ്റ്റിലായത്. ഇൻസ്റ്റാഗ്രാം വഴി പരിയപ്പെട്ട പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി കൊല്ലത്തെ പ്രതിയുടെ വീട്ടിൽ എത്തിച്ചു പീഡിപ്പിച്ചുവെന്നാണ് കേസ്. തിരുവനന്തപുരം സ്വദേശിനിയായ പെൺകുട്ടിയുടെ പരാതി അന്വേഷിച്ച പൊലീസ് ഇയാളെ കൊല്ലത്ത് നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. നെടുമങ്ങാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 

Asianet News Live

Latest Videos

tags
click me!