പോളിസി കാലയളവിൽ കഴുത്ത് വേദനയ്ക്ക് ചികിത്സ, ഇൻഷുറൻസ് ക്ലെയിം അനുവദിക്കാതെ കമ്പനി; നഷ്ടപരിഹാരം നൽകണം

നിവ ഹെൽത്ത് ഇൻഷുറൻസ് കമ്പനിയുടെ 'മാക്സ് ഹെൽത്ത്' എന്ന പോളിസിയാണ് പരാതിക്കാരൻ എടുത്തത്.

Company fails to provide insurance for neck pain treatment during policy period compensation should be paid

കൊച്ചി: ചികിത്സാ ചെലവ് നിയമപരമായി നൽകാൻ ചുമതലപ്പെട്ട ഇൻഷുറൻസ് കമ്പനി അത് നൽകാതിരിക്കുന്നത് അധാർമികമായ വ്യാപാര രീതിയാണെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. ദില്ലി ആസ്ഥാനമായ നിവ ഹെൽത്ത് ഇൻഷുറൻസ് കമ്പനി 36,965 രൂപ ഉപഭോക്താവിന് നഷ്ടപരിഹാരമായി നൽകണമെന്ന് കമ്മീഷൻ ഉത്തരവ് നൽകി. എറണാകുളം കോതമംഗലം സ്വദേശി ഡോൺ ജോയ്, നിവ ഹെൽത്ത് ഇൻഷുറൻസ് കമ്പനിക്കെതിരെ സമർപ്പിച്ച കേസിലാണ് ഉത്തരവ്.

ഫെഡറൽ ബാങ്ക് വഴിയാണ് പരാതിക്കാരൻ ഇൻഷുറൻസ് പോളിസി എടുത്തത്. നിവ ഹെൽത്ത് ഇൻഷുറൻസ് കമ്പനിയുടെ 'മാക്സ് ഹെൽത്ത്' എന്ന പോളിസിയാണ് പരാതിക്കാരൻ എടുത്തത്. പോളിസി കാലയളവിൽ കഴുത്തു വേദനയുമായി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. 21965 രൂപയുടെ ബില്ല് വന്നു. ക്യാഷ് ലെസ്സ് ക്ലൈംമിനായി രേഖകൾ സമർപ്പിച്ചു. മറ്റു ചില രേഖകൾ കൂടി വേണം എന്ന് ആവശ്യത്തെ തുടർന്ന് അതും പരാതിക്കാരൻ സമർപ്പിച്ചു. 

Latest Videos

എന്നാൽ ക്ലൈം ഇൻഷുറൻസ് കമ്പനി അനുവദിച്ചില്ല. തുടർന്നാണ് നഷ്ടപരിഹാരം, കോടതി ചെലവ്, ക്ലെയിം തുക എന്നിവ ആവശ്യപ്പെട്ടുകൊണ്ട് ഉപഭോക്തൃ കോടതിയെ സമീപിച്ചത്. പോളിസി നിബന്ധനകൾ പ്രകാരമാണ് ഇൻഷുറൻസ് തുക നിരസിച്ചതെന്ന്‌ ഇൻഷുറൻസ് കമ്പനി കോടതിയിൽ വാദം ഉയർത്തി. തങ്ങൾ ഇടനിലക്കാർ മാത്രമാണെന്നും ഇൻഷുറൻസ് തുക കൊടുക്കാനുള്ള ബാധ്യത ബാങ്കിന് ഇല്ലെന്നും ഫെഡറൽ ബാങ്ക് ബോധിപ്പിച്ചു.

അവൃക്തമായ കാരണങ്ങൾ പറഞ്ഞു ഇൻഷുറൻസ് ക്ലെയിം നിഷേധിക്കുന്നത് പോളിസിയുടെ ലക്ഷ്യത്തെ തന്നെ തകർക്കുന്നു. സാധാരണ ഉപഭോക്താക്കൾ ഇതുമൂലം ഏറെ ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടിവരുന്നു. ഇൻഷുറൻസ് കമ്പനികൾ അവരുടെ നിയമപരമായി ചുമതലയിൽ നിന്നും പിന്മാറുന്നത് അന്യായമാണെന്ന് ഡി ബി ബിനു അധ്യക്ഷനും വി രാമചന്ദ്രൻ, ടി എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് വിലയിരുത്തി. 

മാലിന്യ ചാക്കിൽ നിന്ന് സീൽ പൊട്ടിക്കാത്ത കുപ്പി; ഇത്തവണ ഹരിതകർമ്മ സേന ഉടമയ്ക്ക് കൊടുത്തില്ല, ഇത് പ്രതിഷേധം

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

tags
vuukle one pixel image
click me!