മുന്നോട്ട് എടുക്കരുതെന്ന് കേണപേക്ഷിച്ചിട്ടും അജ്മൽ കാറ് കയറ്റിയിറക്കിയെന്ന് ദൃക്സാക്ഷി; ചന്ദനമോഷണകേസിലും പ്രതി

By Web TeamFirst Published Sep 16, 2024, 2:06 PM IST
Highlights

വാഹനം മുന്നോട്ട് എടുക്കരുതെന്ന് കേണപേക്ഷിച്ചിട്ടും കാറ് കയറ്റി ഇറക്കിയെന്നാണ് ദൃക്സാക്ഷി മൊഴി. ശ്രീക്കുട്ടിയാണ് കാര്‍ മുന്നോട്ട് എടുക്കാൻ പറഞ്ഞതെന്നും അപകട സ്ഥലത്തേക്ക് ഓടിക്കൂടിയ നാട്ടുകാര്‍ പറയുന്നു.

കൊല്ലം : മൈനാഗപ്പള്ളി ആനൂർകാവിൽ സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ച് നിലത്തിട്ട് കാർ കയറ്റി കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി അജ്മലിനെയും സുഹൃത്തായ യുവ ഡോക്ടർ ശ്രീക്കുട്ടിയെയും പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്യുകയാണ്. ഇരുവരും മദ്യപിച്ചിരുന്നതായി വൈദ്യ പരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്. വാഹനം മുന്നോട്ട് എടുക്കരുതെന്ന് കേണപേക്ഷിച്ചിട്ടും കാറ് കയറ്റി ഇറക്കിയെന്നാണ് ദൃക്സാക്ഷി മൊഴി. ശ്രീക്കുട്ടിയാണ് കാര്‍ മുന്നോട്ട് എടുക്കാൻ പറഞ്ഞതെന്നും അപകട സ്ഥലത്തേക്ക് ഓടിക്കൂടിയ നാട്ടുകാര്‍ പറയുന്നു. അജ്മലിനെതിരെ നരഹത്യ കുറ്റം ചുമത്തിയ പൊലീസ് ശ്രീക്കുട്ടിയേയും കേസിൽ പ്രതി ചേർക്കും. 

പുത്തൻ പ്രഖ്യാപനം, മലയാള സിനിമയിൽ പുതിയ സംഘടന, പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ്, ലക്ഷ്യം തൊഴിലാളി ശാക്തീകരണം

Latest Videos

ഓണവും നബിദിനവും ഒക്കെയായി വീടിനടുത്തെ കടയിൽ സാധനങ്ങൾ വാങ്ങാനിറങ്ങിയതായിരുന്നു അടുത്ത ബന്ധുക്കളായ കുഞ്ഞിമോളും ഫൗസിയയും. സ്കൂട്ടറിൽ റോഡ് ക്രോസ് ചെയ്യുന്നതിനിടെയാണ് അമിത വേഗത്തിലെത്തിയ കാറ് ഇരുവരേയും ഇടിച്ച് തെറിച്ചിപ്പത്. ഇടിയുടെ ആഘാതത്തിൽ ബോണറ്റിൽ തട്ടിത്തെറിച്ച് കാറിനടിയിലേക്ക് കുഞ്ഞുമോൾ വീണു. കാറ് മുന്നോട്ട് എടുക്കരുതേ എന്ന് കണ്ടുനിന്നവരെല്ലാം കേണു പറഞ്ഞിട്ടും കേട്ടില്ല. പലരേയും ഇടിച്ച് തെറിപ്പിച്ചാണ് കാറ് മുന്നോട്ട് പാഞ്ഞത്. ഒരു യുവാവിന് ഗുരുതര പരിക്കുണ്ട്. പിന്നീട് ഏഴ് കിലോമീറ്റര്‍ അപ്പുറം ഒരു പോസ്റ്റിൽ ഇടിച്ചാണ് കാറ് നിന്നത്. സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയ ഡോക്ടര്‍ ശ്രീക്കുട്ടിയെ നാട്ടുകാര്‍ പൊലീസിന് കൈമാറി. സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ട് ഒളിവിൽ പോയ അജ്മലിനെ കൊല്ലം പതാരത്ത് നിന്നാണ് പൊലീസ് പിടികൂടിയത്. 

ഫോൺ ചോ‍ർത്താൻ അനുമതി നൽകിയിട്ടുണ്ടോ? നിയമവിരുദ്ധമായ ഫോൺ ചോർത്തലിൽ അൻവറിനെതിരെ നടപടി വേണമെന്ന് വി മുരളീധരൻ

ചന്ദനമോഷണം അടക്കം എട്ട് കേസിൽ പ്രതിയാണ് അജ്മൽ. മൂന്ന് മാസം മുൻപ് സ്വകാര്യ ആശുപത്രി ഓപിയിൽ നിന്ന് തുടങ്ങിയ പരിചയമാണ് ഡോക്ടറുമായുള്ളത്. ഒരു സുഹൃത്തിന്‍റെ വീട്ടിലെത്തിയും അതേ സുഹൃത്തുമായി മറ്റൊരിടത്തിരുന്നും മദ്യപിച്ച ശേഷമാണ് ഇരുവരും കാറെടുത്തതും അപകടമുണ്ടാക്കിയതും. ശ്രീക്കുട്ടിയെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രി പുറത്താക്കി.  

 

 

click me!