കൊല്ലത്തെ എയ്ഡ്സ് രോഗി, എയിഡ്സ് പരത്താൻ ഉദ്ദേശിച്ച് 10 വയസുകാരനോട് ചെയ്ത ക്രൂരതക്ക് ശിക്ഷ; 3 ജീവപര്യന്തം

By Web TeamFirst Published Jan 31, 2024, 11:19 PM IST
Highlights

രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു കേസും വിധിയുമെന്നാണ് പബ്ലിക് പ്രൊസിക്യൂട്ടര്‍ കെ പി അജിത് പറഞ്ഞത്

കൊല്ലം: കൊല്ലം പുനലൂരിൽ പത്ത് വയസുകാരനോട് ക്രൂരത കാട്ടിയ പ്രതിക്ക് 3 ജീവപര്യന്തവും 22 വർഷം കഠിന തടവും ശിക്ഷ. താൻ എയ്ഡ്സ് രോഗിയാണന്ന കാര്യം അറിഞ്ഞ് കൊണ്ട്, ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് കൊല്ലം പുനലൂര്‍ പോക്സോ അതിവേഗ കോടതി ജഡ്‌ജി ടി ഡി ബൈജുവാണ് ശിക്ഷ വിധിച്ചത്. എയ്ഡ്സ് പരത്തണമെന്ന ഉദ്ദേശത്തോടെയാണ് പ്രതിയായ 41 കാരൻ പത്ത് വയസുകാരനെ പീഡിപ്പിച്ചതെന്ന് വ്യക്തമായതോടെയാണ് കടുത്ത ശിക്ഷ വിധിച്ചത്. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു കേസും വിധിയുമെന്നാണ് പബ്ലിക് പ്രൊസിക്യൂട്ടര്‍ കെ പി അജിത് പറഞ്ഞത്.

അതിജീവിതയെ ബലാത്സംഗം ചെയ്ത കേസ്; മുൻ ഗവ. പ്ലീഡർ പിജി മനു റിമാൻഡിൽ, 7 ദിവസം പൊലീസ് കസ്റ്റഡി

Latest Videos

2020 ഓഗസ്റ്റിലായിരുന്നു പീഡനം. പുനലൂർ ഇടമൺ സ്വദേശിയായ 41 വയസുള്ള പ്രതി 2013 മുതൽ എയ്ഡ്സ് ബാധിതനാണ്. ഇയാൾക്ക് അഞ്ചാം ക്ലാസുകാരന്റെ മാതാപിതാക്കളുമായി മുൻ പരിചയമുണ്ടായിരുന്നു. ഈ ബന്ധത്തിലൂടെ കുട്ടിയുമായി അടുത്തു. മൊബൈലിൽ പകൃതി വിരുദ്ധ ലൈംഗിക രംഗം കുട്ടിയെ കാണിച്ച് കൊടുത്ത് നിരവധി തവണ പീഡിപ്പിച്ചെന്നാണ് കേസ്. തെന്മല പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പുനലൂർ പോക്സോ അതിവേഗ കോടതി ജഡ്ജി ടി ഡി ബൈജു വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ വിധിക്കുകയായിരുന്നു. മൂന്ന് ജീവപര്യന്തവും 22 വർഷം കഠിന തടവുമാണ് ശിക്ഷ. 1.05 ലക്ഷം രൂപ പിഴയും പ്രതി അടയ്ക്കണം. പിഴ ഒടുക്കിയില്ലെങ്കിൽ ഒമ്പത് മാസം അധിക തടവ് അനുഭവിക്കണമെന്നും വിധിയിൽ പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

അതിനിടെ കൊച്ചിയിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത ഗുണ്ടാ നേതാവും നിരവധി മയക്കുമരുന്ന് കേസിലെ പ്രതിയുമായ അനസിന് 36 വർഷം കഠിനതടവ് ശിക്ഷ ലഭിച്ചു എന്നതാണ്. കൊച്ചിയിൽ കാറിൽ നിന്നും 225 കിലോ കഞ്ചാവ് പിടിയിലായ കേസിലാണ് ഗുണ്ടാ നേതാവ് അനസിന് 36 വർഷം കഠിനതടവ് ശിക്ഷ ലഭിച്ചത്. എറണാകുളം അങ്കമാലിയിൽ 2021 നവംബർ 8 നാണ് കാറിൽ നിന്നും കഞ്ചാവ് പിടികൂടിയത്.

കാറിൽ 225 കിലോ 'മുതല്', പൂട്ടിട്ട് പൊലീസ് ; കൊച്ചിയിലെ ഗുണ്ടാ നേതാവ് അനസിന് 36 വർഷം കഠിനതടവ്, 3 ലക്ഷം പിഴ

click me!