പേനാ മോഷണത്തിൽ എസ് എച്ച് ഒ വിജയകുമാറിനെതിരെ വകുപ്പുതല നടപടിക്ക് ജില്ലാ പൊലീസ് മേധാവി സോണൽ ഐജിക്ക് ശുപാർശ ചെയ്തു.
പാലക്കാട് : കേരളാ പൊലീസിന് നാണക്കേടായി പേന മോഷണവും. പാലക്കാട് തൃത്താലയിൽ സ്റ്റേഷനിലെത്തിച്ച കാപ്പാ കേസ് പ്രതിയുടെ വിലകൂടിയ പേന എസ് എച്ച് ഒ മോഷ്ടിച്ചതായി പരാതിയിൽ കഴമ്പുണ്ടന്ന കണ്ടെത്തൽ. പേനാ മോഷണത്തിൽ എസ് എച്ച് ഒ വിജയകുമാറിനെതിരെ വകുപ്പുതല നടപടിക്ക് ജില്ലാ പൊലീസ് മേധാവി സോണൽ ഐജിക്ക് ശുപാർശ ചെയ്തു.
പൊലീസ് സേനയ്ക്ക് അവമതിപ്പുണ്ടാക്കിയ മാങ്ങ മോഷണത്തിന്റെ അല ഒടുങ്ങും മുമ്പേയാണ് പേന മോഷണത്തിന്റെ വിവരവും പുറത്ത് വരുന്നത്. എസ് എച്ച് ഒ ആണ് ഇത്തവണ പ്രതി. കാപ്പാ കേസിലെ പ്രതിയുടെ പോക്കറ്റിൽ കണ്ട വില കൂടിയ മോണ്ട് ബ്ലാങ്ക് പേനയാണ് തൃത്താല എസ് എച്ച് ഒയുടെ കൌതുകം കൂട്ടിയത്. കഴിഞ്ഞ ജൂണിലാണ് പൊലീസ് സേനയ്ക്കാകെ നാണക്കേടുണ്ടാക്കിയ സംഭവങ്ങളുണ്ടായത്. കാപ്പ ചുമത്തി സ്റ്റേഷനിലെത്തിച്ച ഞാങ്ങാട്ടിരി സ്വദേശി ഫൈസലിന്റെ കയ്യിൽ നിന്നാണ് എസ് എച്ച് ഒ വിജയകുമാരൻ പേന കൈക്കലാത്തിയത്. പേനയിൽ ക്യാമറയുണ്ടോയെന്നറിയാൻ എന്ന പേരിൽ വാങ്ങിവെച്ചതാണെന്നും രജിസ്റ്ററിലുൾപ്പെടെ ചേർക്കാതെ പൊലീസുദ്യോഗസ്ഥൻ പേന കൈക്കലാക്കുകയായിരുന്നെന്നും ഫൈസൽ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലുണ്ട്.
undefined
തുടർന്ന് ജില്ലാ ക്രൈം റെക്കോഡ്സ് ബ്യൂറോ അന്വേഷിച്ച് പരാതിയിൽ കഴമ്പുണ്ടെന്ന് എസ് പിക്ക് റിപ്പോട്ട് നൽകിയത്. ഫൈസൽ വിജിലൻസിന് നൽകിയ പരാതിയിലും അന്വേഷണം പുരോഗമിക്കുകയാണ്. പൊലീസിനാകെ അവമതിപ്പുണ്ടാക്കിയ സംഭവത്തിൽ കർശന നടപടി വേണമെന്നാണ് ജില്ലാ പൊലീസ് മേധാവിയുടെ ശുപാർശ. മോഷണം പുറത്തറിഞ്ഞതോട, പേന തിരിച്ചു നൽകി കേസൊഴിവാക്കാനുളള ശ്രമവും ചില ഉദ്യോഗസ്ഥർ തുടങ്ങിയിട്ടുണ്ട്. നേരത്തെ, ഇതേ ഉദ്യോഗസ്ഥനെതിരെ പൊലീസിനകത്ത് നിന്നുൾപ്പെടെ നിരവധി ആരോപണങ്ങളുയർന്നിരുന്നു.
മോഹൻലാൽ നവംബർ 3 ന് നേരിട്ട് ഹാജരാകണമെന്ന് പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതി, നടപടി ആനക്കൊമ്പ് കേസിൽ