വല്ലാത്തൊരു കൂട്ടുകെട്ട്! കുട്ടനാട്ടിൽ സിപിഎം-കോൺഗ്രസ്-ബിജെപി സഖ്യം, സീറ്റുകൾ വീതംവച്ചു, കാരണം ചിലവ് ഒഴിവാക്കൽ

By Web Team  |  First Published Dec 2, 2024, 8:25 PM IST

ആകെയുള്ള ഏഴു സീറ്റിൽ ബി ജെ പിയ്ക്കും കോൺഗ്രസിനും ഒരു സീറ്റ് വീതമാകും ലഭിക്കുക. ബാക്കിയുള്ള 5 സീറ്റുകൾ എൽ ഡി എഫിന് എന്ന നിലയിലാണ് ധാരണയായത്


കുട്ടനാട്: കേരളത്തിൽ  സി പി എം - കോൺഗ്രസ്‌ - ബി ജെ പി സഖ്യം എന്ന് കേട്ടാൽ ഞെട്ടുമോ? എന്നാൽ തത്കാലം ഞെട്ടൽ മാറ്റാം. കുട്ടനാട്ടിലെ ഒരു ബാങ്ക് തെരഞ്ഞെടുപ്പിലാണ് ഈ വല്ലാത്തൊരു കൂട്ടുകെട്ട് രൂപപ്പെട്ടത്. ഊരുക്കരി സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലാണ് സി പി എമ്മും കോൺഗ്രസും ബി ജെ പിയും സഖ്യത്തിയിലായ്. ഇടതു മുന്നണി ഭരിക്കുന്ന സഹകരണ ബാങ്കിൽ തെരഞ്ഞെടുപ്പ് ചിലവ് ഒഴിവാക്കാനാണ് സീറ്റ് വീതം വച്ചുള്ള സഖ്യത്തിന് തീരുമാനമായത്. ആകെയുള്ള ഏഴു സീറ്റിൽ ബി ജെ പിയ്ക്കും കോൺഗ്രസിനും ഒരു സീറ്റ് വീതമാകും ലഭിക്കുക. ബാക്കിയുള്ള 5 സീറ്റുകൾ എൽ ഡി എഫിന് എന്ന നിലയിലാണ് ധാരണയായത്.

'മുഖ്യമന്ത്രി രാജിവക്കണം, സുപ്രീംകോടതി കണ്ടെത്തിയത് സർക്കാരിന്‍റെ അധികാരദുർവിനിയോഗം'; ആശ്രിതനിയമനത്തിൽ സുധാകരൻ

Latest Videos

undefined

എൽ ഡി എഫിന്‍റെ അഞ്ച് സീറ്റുകളിൽ മൂന്ന് എണ്ണം സി പി എമ്മിനും രണ്ട് സീറ്റ് കേരള കോൺഗ്രസിനും നൽകിയിട്ടുണ്ട്. സി പി ഐക്ക് സീറ്റ് നൽകിയിട്ടില്ല. ഇതേ തുടര്‍ന്ന് സി പി എമ്മിനെതിരെ സി പി ഐ രണ്ട് സ്ഥാനാർഥികളെ നിർത്തി. ജനറൽ വിഭാഗത്തിലും സംവരണ വിഭാഗത്തിലുമാണ് സി പി എം - സി പി ഐ നേർക്കുനേർ മത്സരമുണ്ടാകുക.

എന്നാൽ നിലവിൽ ഭരണസമിതിയിൽ അംഗങ്ങൾ ഇല്ലാത്ത സി പി ഐ രണ്ട് സീറ്റ് ആവശ്യപ്പെട്ടത് നൽകാത്തതാണ് സി പി ഐയെ ചൊടിപ്പിച്ചതെന്നാണ് സി പി എമ്മിന്റെ വാദം. കുട്ടനാട്ടിലെ സി പി എം - സി പി ഐ വിഭാഗീയതയുടെ തുടർച്ചയാണ് ഊരുക്കരി സഹകരണബാങ്ക് തെരഞ്ഞെടുപ്പിലും പ്രതിഫലിക്കുന്നത്. ബുധനാഴ്ചയാണ് ഊരുക്കരി സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് നടക്കുക.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!