'ഗുണമേന്മയാണ് മെയിൻ' വീണ്ടും നേട്ടവുമായി കെൽട്രോൺ; ഇൻസ്ട്രുമെൻ്റേഷൻ മേഖലയിൽ നോർവേയുമായി കൈകോർക്കുന്നു

By Web TeamFirst Published Sep 25, 2024, 9:16 PM IST
Highlights
 കെൽട്രോണും നോർവേ കമ്പനി എൽടോർക്കുമായി ധാരണാപത്രം ഒപ്പിട്ടു

തിരുവനന്തപുരം: കൺട്രോൾ ആൻഡ് ഇൻസ്ട്രുമെന്റേഷൻ മേഖലയിൽ ഇലക്ട്രിക്, ഹൈഡ്രോളിക്, ഇലക്ട്രോ-ഹൈഡ്രോളിക് ആക്ചുവേറ്ററുകളുടെ രൂപകൽപ്പനയ്ക്കും നിർമ്മാണത്തിനുമായി സംയുക്തമായ പ്രവർത്തനങ്ങൾ നടത്തുന്നതിന് കെൽട്രോണും, നോർവേ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി എൽടോർക്ക് - മായി ധാരണാപത്രം ഒപ്പിട്ടു. 

വ്യവസായ മന്ത്രി പി രാജീവിന്റെ സാന്നിധ്യത്തിലാണ് കെൽട്രോൺ മാനേജിംഗ് ഡയറക്ടർ ശ്രീകുമാർ നായരും എൽടോർക്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഹെർമൻ ക്ലങ്‌സോയറും തമ്മിൽ സഹകരണപത്രം കൈമാറിയത്. കഴിഞ്ഞ 40 വർഷത്തോളമായി ഒ.എൻ.ജി.സി, ഭെൽ, എൽ ആൻഡ് ടി തുടങ്ങി ഇന്ത്യയിലെ വിവിധ വ്യവസായ സ്ഥാപനങ്ങൾക്ക് വേണ്ടി കൺട്രോൾ & ഇൻസ്ട്രുമെന്റേഷൻ സംവിധാനങ്ങൾ അരൂരിലുള്ള കെൽട്രോൺ യൂണിറ്റായ കെൽട്രോൺ കൺട്രോൾസിൽ നിർമ്മിച്ച് നൽകിവരുന്നുണ്ട്. 

Latest Videos

കൺട്രോൾ സിസ്റ്റത്തിന്റെ രൂപകല്പന, എഞ്ചിനീയറിംഗ്, സിസ്റ്റം ഇന്റഗ്രേഷൻ, പ്രോഗ്രാമിംഗ്,  കമ്മിഷനിങ് തുടങ്ങിയവയും കെൽട്രോൺ നിർവഹിക്കുന്നുണ്ട്. എൽടോർക്കുമായുള്ള സഹകരണ കരാറിന്റെ ഭാഗമായി ഇലക്ട്രിക്, ഇലക്ട്രോ-ഹൈഡ്രോളിക് ആക്ചുവേറ്ററുകൾ നിർമ്മിക്കുന്നതിന് കെൽട്രോണിന് സാധിക്കും. 

1980 കളിൽ തന്നെ രാജ്യത്തെ വിവിധ താപവൈദ്യുത നിലയങ്ങളിലേക്കും വ്യവസായശാലകളിലേക്കും കൺട്രോൾ ആൻഡ് ഇൻസ്ട്രമെന്റേഷൻ സംവിധാനങ്ങളും, ന്യൂമാറ്റിക് ആക്ചുവേറ്ററുകളും, കെൽട്രോൺ കൺട്രോൾസിൽ നിന്നും നിർമ്മിച്ചു നൽകിയിരുന്നു. വിവിധ നിലയങ്ങളിൽ കെൽട്രോൺ സ്ഥാപിച്ചു നൽകിയിട്ടുള്ള സംവിധാനങ്ങൾ നിലവിലും പ്രവർത്തിക്കുന്നു എന്നുള്ളത് കെൽട്രോണിന്റെ ഗുണമേന്മ വ്യക്തമാക്കുന്നതാണെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി ആനി ജൂല തോമസ്, കെൽട്രോൺ ചെയർമാൻ എൻ. നാരായണമൂർത്തി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

അവധി കഴിഞ്ഞ് തിരിച്ചെത്തിയിട്ട് ഒരാഴ്ച, 26കാരിയായ മലയാളി നഴ്‌സ്‌ മദീനയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!