അഞ്ച് ലിറ്റർ ചാരായവുമായി 70കാരി അറസ്റ്റിൽ

വീട്ടിൽ നടത്തിയ റെയ്ഡിൽ വിൽപ്പനയ്ക്കായി രഹസ്യമായി സൂക്ഷിച്ച അഞ്ച് ലിറ്റർ ചാരായവും പിടികൂടി. അംബുജാക്ഷിയെ പ്രതി ചേർത്ത് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. 

70-year-old woman arrested with five liters of illegal liquor

മാന്നാർ: വിൽപ്പനക്കായി വീട്ടിൽ രഹസ്യമായി സൂക്ഷിച്ച അഞ്ച് ലിറ്റർ ചാരായവുമായി വീട്ടമ്മയെ എക്സൈസ് സംഘം അറസ്റ്റു ചെയ്തു. മാന്നാർ കുട്ടൻപേരൂർ മാറാട്ട് തറയിൽ പുത്തൻവീട്ടിൽ രാജേന്ദ്രൻ ഭാര്യ മണിയമ്മ എന്ന അംബുജാക്ഷിയെ (70) ചെങ്ങന്നൂർ എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ചെങ്ങുന്നുർ എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ കെ ബിജുവിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫിസര്‍മാരായ ബി സുനിൽകുമാർ, ബാബു ഡാനിയേൽ, സിവിൽ എക്സൈസ് ഓഫിസര്‍മാരായ ടി കെ രതീഷ്, സിജു പി ശശി, പ്രതീഷ് പി നായർ, കൃഷ്ണദാസ് എന്നിവർ പ്രതിയുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ വിൽപ്പനയ്ക്കായി രഹസ്യമായി സൂക്ഷിച്ച അഞ്ച് ലിറ്റർ ചാരായവും പിടികൂടി. അംബുജാക്ഷിയെ പ്രതി ചേർത്ത് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. 

Asianet News Live

Latest Videos

vuukle one pixel image
click me!