101 രൂപ മാത്രം, തടസ്സമില്ലാതെ ഐപിഎല്‍ ആസ്വദിക്കാം; മറ്റ് രണ്ട് പ്രത്യേക പാക്കുകളും അവതരിപ്പിച്ച് വി

എല്ലാ റീചാര്‍ജ് പായ്ക്കുകളും ജിയോഹോട്ട്സ്റ്റാറിന്‍റെ മൊബൈല്‍ സബ്സ്ക്രിപ്ഷന്‍ മാത്രമാണ് നല്‍കുന്നത്

happy news for ipl fans as Vi launches recharge packs with JioHotstar Mobile subscription starting at Rs 101

കൊച്ചി: ഐപിഎല്‍ 2025 സീസണില്‍ ആരാധക ആവേശത്തിനൊപ്പം വോഡാഫോണ്‍ ഐഡിയയും (Vi). തടസ്സമില്ലാത്ത ഐപിഎല്‍ മാച്ച് സ്ട്രീമിംഗിനായി പുതിയ മൂന്ന് പ്രീപെയ്ഡ് ഡാറ്റ പ്ലാനുകള്‍ വി അവതരിപ്പിച്ചു. ഐപിഎല്‍ മത്സരങ്ങള്‍ കാണാന്‍ ജിയോഹോട്ട്‌സ്റ്റാര്‍ സബ്‌സ്‌ക്രിപ്ഷന്‍ സഹിതമാണ് ഈ റീച്ചാര്‍ജുകളുടെ വരവ്. 

ഈ ഐപിഎല്‍ സീസണിന് പ്രത്യേകമായി മികച്ച മൂല്യവും ആനുകൂല്യങ്ങളും ലഭ്യമാക്കുന്ന പ്ലാനുകള്‍ വോഡാഫോണ്‍ ഐഡിയ അവതരിപ്പിച്ചിരിക്കുകയാണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പതിനെട്ടാം സീസണിലെ മത്സരങ്ങളുടെ ഔദ്യോഗിക സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ ജിയോഹോട്ട്‌സ്റ്റാര്‍ സബ്‌സ്‌ക്രിപ്ഷനോടെ വോഡാഫോണ്‍ ഐഡിയ പുത്തന്‍ പ്രീപെയ്‌ഡ് പ്ലാനുകള്‍ അവതരിപ്പിച്ചു. 101 രൂപ, 399 രൂപ, 239 രൂപ എന്നീ 3 പുതിയ റീചാര്‍ജുകളാണ് വി അവതരിപ്പിച്ചിരിക്കുന്നത്. വി പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് മികച്ച ഡാറ്റ അനുഭവവും ജിയോഹോട്ട്സ്റ്റാറിന്‍റെ സൗജന്യ ബണ്ടില്‍ സബ്സ്ക്രിപ്ഷനും ഉപയോഗിച്ച് മത്സരങ്ങളിലെ ഓരോ നിമിഷവും ആസ്വദിക്കാനാകും. 

Latest Videos

101 രൂപയുടെ റീചാര്‍ജ് പാക്ക് 5 ജിബി ഡാറ്റയ്ക്കൊപ്പം 3 മാസത്തെ ജിയോഹോട്ട്സ്റ്റാര്‍ (മൊബൈല്‍) സബ്സ്ക്രിപ്ഷന്‍ നല്‍കുന്നു. 399 രൂപയുടെ റീചാര്‍ജ് 28 ദിവസത്തേക്ക്  അണ്‍ലിമിറ്റഡ് കോളുകളും രാത്രി 12 മുതല്‍ ഉച്ചക്ക് 12 വരെ അണ്‍ലിമിറ്റഡ് ഡാറ്റയും, കൂടാതെ പ്രതിദിനം 2ജിബി അധിക ഡാറ്റയും  ജിയോഹോട്ട്സ്റ്റാര്‍ മൊബൈല്‍ സബ്സ്ക്രിപ്ഷനും നല്‍കുന്നു. 239 രൂപയുടെ റീചാര്‍ജില്‍ 28 ദിവസത്തേക്ക് അണ്‍ലിമിറ്റഡ് കോളുകളും, 2 ജിബി ഡാറ്റയും, ജിയോഹോട്ട്സ്റ്റാര്‍ മൊബൈല്‍ സബ്സ്ക്രിപ്ഷനുമാണ് ലഭിക്കുക. വി  ആപ്പ്, www.MyVi.in വഴിയോ ഈ പ്ലാനുകള്‍ റീചാര്‍ജ് ചെയ്യാവുന്നതാണ്.

Read more: സന്തോഷ വാര്‍ത്ത, വിഐ 5ജി പരീക്ഷണം ആരംഭിച്ചു; കേരളത്തില്‍ രണ്ടിടങ്ങളില്‍ സേവനം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

vuukle one pixel image
click me!