ട്രാഫിക് ഫൈനുകളിൽ പിഴ അടയ്ക്കാൻ സാധിക്കാത്തവർക്ക് വേണ്ടി അദാലത്ത്

കോടതികളിൽ പ്രോസിക്യൂഷൻ നടപടികൾക്ക് ശുപാർശ ചെയ്ത ചലാനുകൾ ഒഴികെയുള്ള എല്ലാ ചലാനുകളുടെയും പിഴയൊടുക്കുന്നതിൽ അദാലത്തിൽ സൗകര്യമുണ്ട്. 

Adalat for those who cannot pay traffic fines

കൊച്ചി: ട്രാഫിക് ഫൈനുകളിൽ പിഴ അടയ്ക്കാൻ സാധിക്കാത്തവർക്ക് വേണ്ടി അദാലത്ത് നടത്തുന്നു. കേരള പൊലീസും മോട്ടോർ വാഹന വകുപ്പും ഇ ചെല്ലാൻ മുഖേന നൽകിയിട്ടുള്ള ട്രാഫിക് ഫൈനുകളിൽ വിവിധ കാരണങ്ങളാൽ യഥാസമയം പിഴ അടയ്ക്കാൻ സാധിക്കാത്തവർക്കാണ് അവസരം. കോടതികളിൽ പ്രോസിക്യൂഷൻ നടപടികൾക്ക് ശുപാർശ ചെയ്ത ചലാനുകൾ ഒഴികെയുള്ള എല്ലാ ചലാനുകളുടെയും പിഴയൊടുക്കുന്നതിൽ അദാലത്തിൽ സൗകര്യമുണ്ട്. 

അദാലത്ത് എറണാകുളം റൂറൽ ജില്ലാ പൊലീസ് കൺട്രോൾ റൂമിൽ വച്ച് മാർച്ച് 26നും, നോർത്ത് പറവൂരിലുള്ള മുനമ്പം ഡിവൈഎസ്പി ഓഫീസിൽ വച്ച്  മാർച്ച് 27, പെരുമ്പാവൂർ ട്രാഫിക് ഇൻഫോഴ്സ്മെന്‍റ്  യൂണിറ്റിൽ വെച്ച്  മാർച്ച് 28, മൂവാറ്റുപുഴ ട്രാഫിക്  എൻഫോഴ്സ്മെന്‍റ്  യൂണിറ്റിൽ ഏപ്രിൽ 2, പുത്തൻകുരിശ് ഡിവൈഎസ്പി ഓഫീസിൽ ഏപ്രിൽ 3 എന്നീ തീയതികളിലായാണ് നടത്തുന്നത്. പൊതുജനങ്ങൾക്ക് നേരിട്ട് എത്തി പിഴ ഒടുക്കാവുന്നതാണ്.

Latest Videos

മാലിന്യ ചാക്കിൽ നിന്ന് സീൽ പൊട്ടിക്കാത്ത കുപ്പി; ഇത്തവണ ഹരിതകർമ്മ സേന ഉടമയ്ക്ക് കൊടുത്തില്ല, ഇത് പ്രതിഷേധം

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

vuukle one pixel image
click me!