സ്കൂട്ടർ പരിശോധിച്ചപ്പോൾ പൊലീസ് ഞെട്ടി, 500ന്റെ നോട്ടുകെട്ടുകൾ!, മലപ്പുറത്ത് 58 ലക്ഷം കുഴൽപ്പണം പിടികൂടി

By Web TeamFirst Published Jan 16, 2024, 12:45 AM IST
Highlights

500 രൂപയുടെ നോട്ടുകളായിരുന്നു സ്കൂട്ടറിലുണ്ടായിരുന്നത്. ഏതാനും മണിക്കൂറുകൾക്കകം എടവണ്ണയിൽ പൊലീസ് നടത്തിയ പരിശോധനയിൽ 36 ലക്ഷം രൂപയും കണ്ടെടുത്തു.

മലപ്പുറം: മലപ്പുറത്ത് രണ്ടിടങ്ങളിലായി വമ്പൻ കുഴൽപ്പണ വേട്ട. രണ്ടിടങ്ങളിൽ നിന്നായി പൊലീസ് 58 ലക്ഷം രൂപ പിടിച്ചെടുത്തു. സംഭവത്തിൽ രണ്ടുപേർ അറസ്റ്റിലായി. മലപ്പുറം ജില്ലയിലെ വിവിധ ഇടങ്ങളിലേക്ക് കുഴൽപ്പണം എത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസിന്‍റെ പരിശോധന. ഏക്കപ്പറമ്പിലെ വാഹന പരിശോധനക്കിടെ 22 ലക്ഷം രൂപ ആദ്യം പിടികൂടി. സ്കൂട്ടറിൽ വരുകയായിരുന്ന വേങ്ങര ഇരിങ്ങല്ലൂർ സ്വദേശി മുഹമ്മദ് കുട്ടിയിൽ നിന്നാണ് പണം പിടികൂടിയത്.

500 രൂപയുടെ നോട്ടുകളായിരുന്നു സ്കൂട്ടറിലുണ്ടായിരുന്നത്. ഏതാനും മണിക്കൂറുകൾക്കകം എടവണ്ണയിൽ പൊലീസ് നടത്തിയ പരിശോധനയിൽ 36 ലക്ഷം രൂപയും കണ്ടെടുത്തു. വാഹനം ഓടിച്ചിരുന്ന മഞ്ചേരി സ്വദേശി അബ്ദുൽ കരീമിനെ അറസ്റ്റ് ചെയ്തു. കാരക്കുന്ന്, എടവണ്ണ, നിലമ്പൂർ, പൂക്കോട്ടുംപാടം എന്നീ സ്ഥലങ്ങളിൽ കൊടുക്കാനുള്ളതായിരുന്നു പണമെന്ന് പ്രതി പൊലീസോട് സമ്മതിച്ചു. 

Latest Videos

click me!