ഒരു മാസത്തിനുള്ളിൽ വല്ലാർപാടത്ത് കൂടി അനധികൃതമായി കടത്താൻ ശ്രമിച്ചത് 4 കോടി രൂപയോളം വില വരുന്ന അരിയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്
കൊച്ചി: വല്ലാർപാടം കണ്ടെയ്നർ ടെർമിനലിൽ ഒരു കോടി രൂപ വിലമതിക്കുന്ന അരി പിടികൂടി. ലണ്ടനിലേക്ക് കൊണ്ടുപോകുന്നതിനായി മൂന്ന് കണ്ടെയ്നറുകളിലായി ഉപ്പ് എന്ന് രേഖപ്പെടുത്തിയാണ് അരിയെത്തിച്ചത്. നികുതി വെട്ടിച്ച് കൊണ്ടുപോകാനായിരുന്നു ശ്രമം. തമിഴ്നാട്ടിലെ വ്യാപാരിയുടെ പേരിലാണ് അരിയെത്തിയത്. മൂന്ന് കണ്ടെയ്നറിലാണ് അരിയെത്തിച്ചത്. വെള്ളിയാഴ്ചയാണ് അനധികൃതമായി എത്തിച്ച അരി കസ്റ്റംസ് അധികൃതർ പിടികൂടിയത്. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ ഇത്തരത്തിൽ അരി കടത്താനായുള്ള 13 ശ്രമങ്ങളാണ് കസ്റ്റംസ് പൊളിച്ചത്.
ഒരു മാസത്തിനുള്ളിൽ വല്ലാർപാടത്ത് കൂടി അനധികൃതമായി കടത്താൻ ശ്രമിച്ചത് 4 കോടി രൂപയോളം വില വരുന്ന അരിയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. ഉപ്പ് ചാക്കുകൾക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കണ്ടെയ്നറിനുള്ളിൽ അരി സൂക്ഷിച്ചിരുന്നത്. ചിലയിനം അരികൾ കയറ്റി അയയ്ക്കുന്നതിനുളള നിയന്ത്രണങ്ങൾ മൂലമാണ് കച്ചവടക്കാർ ഇത്തരം മാർഗങ്ങൾ സ്വീകരിക്കുന്നതെന്നാണ് സൂചന. കിലോയ്ക്ക് 160 രൂപ വില വരുന്ന ബിരിയാണി അരിയാണ് വെള്ളിയാഴ്ച പിടികൂടിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം