ഇന്ന് പ്രാദേശിക അവധി: പാലക്കാട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ബാധകം

By Web Team  |  First Published Nov 15, 2024, 6:34 AM IST

സര്‍ക്കാര്‍ ഓഫീസുകള്‍ക്കും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും  അവധി ബാധകമാണ്. മുന്‍ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകള്‍ക്ക് മാറ്റമില്ല.


പാലക്കാട്: കല്‍പ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് പാലക്കാട് താലൂക്കിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് (നവംബര്‍ 15 ന്) അവധി. മുന്‍ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമായിരിക്കില്ല.

കൽപ്പാത്തിയിൽ ഇന്ന് ദേവരഥ സംഗമമാണ്. വൈകീട്ട് 6ന് കൽപ്പാത്തിയിലെ 4 ക്ഷേത്രങ്ങളിലെ 6 രഥങ്ങൾ ശ്രീ വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിനു മുന്നിൽ സംഗമിക്കും. രാവിലെ ശ്രീലക്ഷ്മി നാരായണ പെരുമാൾ ക്ഷേത്രത്തിൽ നിന്ന് കൃഷ്ണ രഥം ഗ്രാമവീഥിയിൽ പ്രയാണം തുടങ്ങും. ഏകദേശം ഒരേ സമയത്തു തന്നെ ചാത്തപുരം പ്രസന്ന ഗണപതി ക്ഷേത്രത്തിലെ രഥവും ഗ്രാമ വീഥിയിൽ എത്തും 4 മണിയോടെ എല്ലാ തേരുകളും ഗ്രാമ വീഥിയിൽ ഒരു മിച്ചെത്തും. തേരുമുട്ടിയിലെ ദേവരഥ സംഗമം കാണാൻ നിരവധി പേരാണ് കൽപ്പാത്തിയിലെത്തുന്നത്.

Latest Videos

undefined

Also Read: സ്കൂളുകൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും നവംബര്‍ 15 ന് പ്രാദേശിക അവധി; ഉത്തരവ് തിരുവനന്തപുരം നെയ്യാറ്റിൻകര താലൂക്ക് പരിധിയിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!