സപ്ലൈ ഓഫീസർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പിടികൂടിയത്. അരി എൻഎഫ്എസ്എ ഗോഡൗണിലേക്ക് മാറ്റുകയും തുടർ നടപടികൾക്കായി ജില്ലാ കളക്ടർക്ക് വിവരം കൈമാറുകയും ചെയ്തു.
ഹരിപ്പാട്: അനധികൃതമായ സൂക്ഷിച്ച അരി പിടികൂടി. പല്ലന പാനൂരിൽ ആൾതാമസം ഇല്ലാത്ത വീട്ടിൽ സൂക്ഷിച്ച 550 കിലോഗ്രാം അരിയാണ് കാർത്തികപ്പള്ളി താലൂക്ക് സപ്ലൈ ഓഫീസർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പിടികൂടിയത്. അരി എൻഎഫ്എസ്എ ഗോഡൗണിലേക്ക് മാറ്റുകയും തുടർ നടപടികൾക്കായി ജില്ലാ കളക്ടർക്ക് വിവരം കൈമാറുകയും ചെയ്തു.
താലൂക്ക് സപ്ലൈ ഓഫീസർ ജി ഓമനക്കുട്ടൻ, റേഷനിംഗ് ഇൻസ്പെക്ടർമാരായ സിയാദ് എസ്, ശ്രീകല എസ്, ഷൈനി എസ്, വിജയകുമാർ കെ ആർ, ലക്ഷ്മിനാഥ്, ശ്രീകല എസ്, ഡ്രൈവർ ഹരിലാൽ എന്നിവരുടെ സംഘമാണ് പിടികൂടിയത്. ഓണത്തോടനുബന്ധിച്ച് കരിഞ്ചന്തയും പൂഴ്ത്തിവെയപ്പും തടയുന്നതിന്റെ ഭാഗമായി പരിശോധന തുടരുമെന്നും സപ്ലൈ ഓഫീസർ അറിയിച്ചു.
അതേസമയം, ഓണം പ്രമാണിച്ച് ലീഗൽ മെട്രോളജി വകുപ്പും പരിശോധന ആരംഭിച്ചിട്ടുണ്ട്. സെപ്റ്റംബർ അഞ്ചിന് ആരംഭിച്ച പരിശോധന 14 വരെ തുടരും. അളവിലും തൂക്കത്തിലും ഉള്ള വെട്ടിപ്പ്, യഥാസമയം പുനഃ പരിശോധന നടത്തി കൃത്യത ഉറപ്പുവരുത്താത്ത അളവ് തൂക്ക ഉപകരണങ്ങൾ ഉപയോഗിച്ചുള്ള വ്യാപാരം, നിർബന്ധിതമായ പ്രഖ്യാപനങ്ങൾ ഇല്ലാതെയുള്ള പാക്കറ്റ് ഉൽപ്പന്നങ്ങളുടെ വിൽപ്പന എന്നിവ കണ്ടെത്തുന്നതിന് ജില്ലയിൽ പെട്രോൾ പമ്പുകൾ, ഗ്യാസ് ഏജൻസികൾ, സൂപ്പർമാർക്കറ്റുകൾ, ഇലക്ട്രിക് ഇലക്ട്രോണിക് ഉൽപന്ന വ്യാപാര സ്ഥാപനങ്ങൾ, ടെക്‌സ്‌റ്റൈലുകൾ, പഴം-പച്ചക്കറി മാർക്കറ്റുകൾ തുടങ്ങി എല്ലാ വ്യാപാരസ്ഥാപനങ്ങളിലും വ്യാപകമായ പരിശോധന നടത്തും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം