ചുണ്ണാമ്പ് തെറിച്ചതിന് തർക്കം, ക്ഷേത്രത്തിൽ വെടിക്കെട്ടിനിടെ സംഘർഷം; പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

By Web TeamFirst Published Jul 3, 2024, 6:25 PM IST
Highlights

ഇവര്‍ മൂന്നുപേരും ഇരിങ്ങാലക്കുടയില്‍ 2018 ല്‍ നടന്ന ചുണ്ണാമ്പ് തെറിച്ചതുമായി തുടര്‍ന്നുള്ള തര്‍ക്കത്തെ തുടര്‍ന്ന് മോന്തചാലില്‍ വിജയന്‍ എന്നയാളെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ്

തൃശൂർ: ഇരിങ്ങാലക്കുട മൂര്‍ക്കനാട് ഇരട്ട കൊലപാതക കേസിലെ പ്രധാന പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. മൂര്‍ക്കനാട് ഇരട്ട കൊലപാതക കേസിലെ പ്രധാന പ്രതികളായ മൂര്‍ക്കനാട് സ്വദേശി മാന്‍ഡ്രൂ എന്ന് വിളിക്കുന്ന കറുത്തുപറമ്പില്‍ വീട്ടില്‍ അഭിനന്ദ് (26), തുറവന്‍കാട് സ്വദേശി തൈവളപ്പില്‍ ടുട്ടു എന്ന അഭിഷേക് (28), വെള്ളാങ്കല്ലൂര്‍ സ്വദേശി കുന്നത്താന്‍ വീട്ടില്‍ മെജോ (32) എന്നിവരുടെ ജാമ്യമാണ് ഹൈക്കോടതി റദ്ദാക്കിയത്. 

ഇവര്‍ മൂന്നുപേരും ഇരിങ്ങാലക്കുടയില്‍ 2018 ല്‍ നടന്ന ചുണ്ണാമ്പ് തെറിച്ചതുമായി തുടര്‍ന്നുള്ള തര്‍ക്കത്തെ തുടര്‍ന്ന് മോന്തചാലില്‍ വിജയന്‍ എന്നയാളെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ്. ഇവര്‍ക്ക് ഈ കേസില്‍ ജീവപര്യന്ത്യം ശിക്ഷ ലഭിക്കുകയും ചെയ്തിരുന്നു. അന്നത്തെ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനായ മുരുകേഷ് കടവത്തിനെതിരേ വധഭീഷണി മുഴക്കിയതിനും ഇവര്‍ക്കെതിരേ കേസ് നിലവിലുണ്ട്. 

പിന്നീട് ജാമ്യത്തില്‍ ഇറങ്ങിയാണ് മൂര്‍ക്കനാട് ക്ഷേത്രോത്സവത്തോട് അനുബന്ധിച്ചുള്ള വെടിക്കെട്ട് നടക്കുന്നതിനിടെ ആലൂംപറമ്പില്‍വച്ച് നടന്ന സംഘര്‍ഷത്തില്‍ രണ്ട് പേരെ കുത്തിക്കൊലപ്പെടുത്തിയത്. മുമ്പ് ഒരു കൊലപാതക കേസില്‍ ജീവപര്യന്ത്യം ശിക്ഷ ലഭിച്ച് ജാമ്യത്തില്‍ ഇറങ്ങി വീണ്ടും കൊലപാതകങ്ങള്‍ നടത്തിയതിനാല്‍ ഐ.പി.സി. 303 വകുപ്പ് കൂടി ചുമത്തി വധശിക്ഷ കിട്ടാവുന്ന തരത്തിലാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

മൂര്‍ക്കനാട് നടന്ന ഫുട്‌ബോള്‍ ടൂര്‍ണമെന്റുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കങ്ങളാണ് ഇരുവിഭാഗം യുവാക്കള്‍ തമ്മിലുള്ള കത്തിക്കുത്തില്‍ കലാശിച്ചത്. തൃശൂര്‍ അരിമ്പൂര്‍ വെളുത്തൂര്‍ സ്വദേശി അക്ഷയ് (21),  ആനന്ദപുരം പൊന്നയത്ത് സ്വദേശി സന്തോഷ് (40) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ആകെ 15 പ്രതികളെ പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 90 ദിവസത്തിനുള്ളില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കേസിലെ പ്രധാനപ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി ഉത്തരവിട്ടത്. കേസില്‍ ഇനിയും നാലോളം പേരെ പിടികൂടാനുണ്ട്.

പുറമെ നോക്കിയാൽ വെറും കോഴിക്കട, അകത്ത് എംസിയുടെയും റോയൽ ആംസിന്റെയും ഒക്കെ അരയുടെ വിൽപ്പന; ഒരാൾ അറസ്റ്റിൽ

7,581 കോടി രൂപയുടെ നോട്ടുകൾ ഇനിയും തിരിച്ച് വരാനുണ്ട്; 2000 രൂപ നോട്ടുകൾ കൈയിലുള്ളവർക്ക് ആർബിഐയുടെ അറിയിപ്പ്

പനിയോടൊപ്പം വരുന്ന ഈ ലക്ഷണങ്ങൾ അവഗണിക്കല്ലേ, മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്; നിർദേശങ്ങൾ ഇങ്ങനെ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!