ഒന്നാം സമ്മാനം 10,000 രൂപ, ക്യാഷ് പ്രൈസുകളും മെഡലും; ലൂക്ക ജീവപരിണാമ ക്വിസ് സംസ്ഥാനതല മത്സരം 12ന്

By Web TeamFirst Published Jan 31, 2024, 7:50 PM IST
Highlights

രണ്ടാം സ്ഥാനം നേടുന്ന ടീമിന് ജിഎസ്എഫ്കെ ലൂക്ക മെഡലും 5000 രൂപ ക്യാഷ് അവാര്‍ഡും, മൂന്നാം സ്ഥാനത്തിന് ജിഎസ്എഫ്കെ ലൂക്ക മെഡലും 3000 രൂപ ക്യാഷ് അവാര്‍ഡും നല്‍കും.

തിരുവനന്തപുരം: ലൂക്ക കോളേജ്  ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരളയുടെ ഭാഗമായി വിദ്യാര്‍ഥികള്‍ക്കായി 'ജീവപരിണാമം' എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന ക്വിസിന്റെ സംസ്ഥാനതല മത്സരം ഡാര്‍വിന്‍ ദിനമായ  ഫെബ്രുവരി 12ന് തിരുവനന്തപുരം തോന്നക്കല്‍ ബയോ 360 ലൈഫ് സയന്‍സസ് പാര്‍ക്കിലെ ജിഎസ്എഫ്കെ വേദിയില്‍ നടക്കും. സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനം നേടുന്ന ടീമിന് ജിഎസ്എഫ്കെ ലൂക്ക മെഡലും 10,000 രൂപ ക്യാഷ് അവാര്‍ഡും ലഭിക്കും. രണ്ടാം സ്ഥാനം നേടുന്ന ടീമിന് ജിഎസ്എഫ്കെ ലൂക്ക മെഡലും 5000 രൂപ ക്യാഷ് അവാര്‍ഡും, മൂന്നാം സ്ഥാനത്തിന് ജിഎസ്എഫ്കെ ലൂക്ക മെഡലും 3000 രൂപ ക്യാഷ് അവാര്‍ഡും നല്‍കും.

പ്രിലിമിനറി തലം, ജില്ലാതലം, സംസ്ഥാന തലം എന്നിങ്ങനെ മൂന്നു ഘട്ടങ്ങളായാണ് ക്വിസ് സംഘടിപ്പിച്ചത്. ജനുവരി 22ന്  പ്രിലിമിനറിതല ക്വിസ് നടന്നു.  306 കോളേജുകളില്‍ നിന്നായി  892 വിദ്യാര്‍ഥികള്‍ പ്രിലിമിനറിതല ക്വിസില്‍ പങ്കെടുത്തു. ഇതില്‍ നിന്നും 162 ടീമികള്‍ ജില്ലാതല മത്സരത്തിന് യോഗ്യത നേടി. ഗവ. വിമണ്‍സ് കോളേജ് തിരുവനന്തപുരം, ഫാത്തിമ മാത നാഷണല്‍ കോളേജ് കൊല്ലം, എസ്എന്‍ കോളേജ് ചേര്‍ത്തല, യുസി കോളേജ് ആലുവ, ഗവ വിക്ടോറിയ കോളേജ് പാലക്കാട്, ഗവ ടിടിഐ തിരൂര്‍, ഗവ കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്‍ കോഴിക്കോട്, ഡബ്ല്യൂഎംഒ കോളേജ് മുട്ടില്‍, എസ്എന്‍ കോളേജ് കണ്ണൂര്‍ എന്നീ കോളേജുകളില്‍ ഓഫ്‌ലൈനായും ഇടുക്കി കാസര്‍കോട് ജില്ലകളില്‍ ഓണ്‍ലൈനായുമാണ് ജില്ലാതല മത്സരങ്ങള്‍ നടന്നത്. 

Latest Videos

ഡോ ബിജുകുമാര്‍. ഡോ ജോര്‍ജ്ജ് ഡിക്രൂസ്, ഡോ ഹൈറുന്നീസ, ഡോ സവിത.എന്‍, അനസൂയ, ജനീഷ്.പി.എ, ഡോ പ്രസാദ് അലക്‌സ് പ്രൊഫ ജെല്ലി ലൂയിസ്, പ്രൊഫ ജെയിന്‍, പ്രൊഫ വിമല, ഡോ സുരേഷ്, ഡോ പി.കെ. സുമോദന്‍, ഡോ കെ.പി.അരവിന്ദന്‍, സാബുജോസ്, ഡോ പ്രശാന്ത് എന്നിവര്‍ വിവിധ ജില്ലകളില്‍ ക്വിസ് മാസ്റ്ററായി.

Read More : 

click me!