മന്ത്രി പ്രസാദിന്‍റെ വസതിയിൽ ഓണക്കാല പൂകൃഷിക്ക് തുടക്കമായി

By Web TeamFirst Published Jul 7, 2024, 7:34 AM IST
Highlights

പൂകൃഷി ലാഭകരമായ കൃഷിയാണെന്നും ഓണത്തിന് നല്ല വില കിട്ടുമെന്നും മന്ത്രി പറഞ്ഞു. ഇതിനൊപ്പം ചെയ്യുന്ന പച്ചക്കറി കൃഷിയെ കീട ആക്രമണങ്ങളിൽ നിന്നും സംരക്ഷിക്കാനും ജണ്ട് മല്ലി കൃഷിക്ക് കഴിയുമെന്ന് മന്ത്രി പറഞ്ഞു. 

ചേർത്തല: പൂക്കളുടെ ഉല്പാദനത്തിൽ സംസ്ഥാനത്തെ സ്വയം പര്യാപ്തമാക്കുക എന്ന ലക്ഷ്യം വെച്ച് കൃഷി മന്ത്രി പി പ്രസാദിന്റെ നേതൃത്വത്തിൽ ഓണക്കാല പൂകൃഷിക്ക് തുടക്കമായി. ചേർത്തലയിലെ കച്ചിക്കാരൻ ജംഗ്ഷനിലെ മന്ത്രിയുടെ വീട്ടിലാണ് ഓണക്കാല പൂകൃഷിക്ക് തുടക്കം കുറിച്ചത്. 

കഴിഞ്ഞ വർഷവും മന്ത്രി വീട്ടിൽ പൂ കൃഷിയും പച്ചക്കറി കൃഷിയും നടത്തിയിരുന്നു. ഓണത്തിന് നൂറുമേനി വിളവാണ് നേടിയത്. ഇക്കുറിയും ഓണവിപണി ലക്ഷ്യമിട്ടാണ് മന്ത്രി കൃഷി ആരംഭിച്ചത്. പൂകൃഷി ലാഭകരമായ കൃഷിയാണെന്നും ഓണത്തിന് നല്ല വില കിട്ടുമെന്നും മന്ത്രി പറഞ്ഞു. ഇതിനൊപ്പം ചെയ്യുന്ന പച്ചക്കറി കൃഷിയെ കീട ആക്രമണങ്ങളിൽ നിന്നും സംരക്ഷിക്കാനും ജണ്ട് മല്ലി കൃഷിക്ക് കഴിയുമെന്ന് മന്ത്രി പറഞ്ഞു. 

Latest Videos

ചടങ്ങിൽ കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ജി മോഹനൻ, ചേർത്തല നഗരസഭ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ, നഗരസഭ വൈസ് ചെയർമാൻ ടി എസ് അജയകുമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സ്വപ്ന ഷാബു, ഓമന ബാനർജി, ഗീത കാർത്തികേയൻ, ജി ശശികല, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി കെ സാബു, നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ ശോഭാ ജോഷി, കെ ഉമയാക്ഷൻ രഞ്ജിത്ത്, കെ ബി വിമൽറോയ്, കർഷകരായ വി പി സുനിൽ, വി എസ് ബൈജു തുടങ്ങിയവര്‍ പങ്കെടുത്തു. 

കാട്ടിലെയും കോള്‍പാടത്തെയും കടല്‍ തീരത്തെയും മഴ ഒറ്റ യാത്രയില്‍ ആസ്വദിക്കാം; മഴനടത്തവുമായി തൃശൂർ ഡിടിപിസി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!