ഫോർമാലിൻ കലർന്ന മത്സ്യം പിടിച്ചെടുത്തു; പിടികൂടി നശിപ്പിച്ചത് 45 കിലോ കേര മീനുകൾ

By Web TeamFirst Published Jul 7, 2024, 8:52 AM IST
Highlights

നഗരസഭ ആരോഗ്യ വിഭാഗവും ഫുഡ് സേഫ്റ്റി വകുപ്പും ഫിഷറീസ് വകുപ്പും സംയുക്തമായാണ് പരിശോധന നടത്തിയത്. 

ആലപ്പുഴ: ആലപ്പുഴയിലെ വഴിച്ചേരി മത്സ്യമാർക്കറ്റിൽ നിന്ന് ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം പിടികൂടി. ഫോർമാലിൻ കലർന്ന ഏകദേശം 45 കിലോയോളം കേര മീനുകൾ പിടിച്ചെടുത്തു നശിപ്പിച്ചു. നഗരസഭ ആരോഗ്യ വിഭാഗവും ഫുഡ് സേഫ്റ്റി വകുപ്പും ഫിഷറീസ് വകുപ്പും സംയുക്തമായാണ് പരിശോധന നടത്തിയത്. 

ജില്ലാ ഫുഡ് സേഫ്റ്റി ഓഫീസർ ഡി രാഹുൽ രാജ്, അമ്പലപ്പുഴ ഫുഡ് സേഫ്റ്റി ഓഫീസർ മീരാദേവി, ഫിഷറീസ് ഇൻസ്പെക്ടർ ദീപു, നഗരസഭ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ ഐ കുമാർ, സാലിൻ ഉമ്മൻ, ബി റിനോഷ് എന്നിവരാണ് പരിശോധന നടത്തിയത്. 

Latest Videos

നാല് ദിവസം റേഷൻ കടകൾ തുറക്കില്ല; കാരണം ഇ പോസ് ക്രമീകരണവും റേഷൻ കടയുടമകളുടെ സമരവും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

tags
click me!