ടൗണിൽ സ്ഥിതിചെയ്യുന്ന ബിസ്മി സൂപ്പർമാർക്കറ്റിന്റെ മുകളിലായാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. ഇവിടെ നിറയെ മാലിന്യങ്ങൾ കൂടിക്കിടക്കുന്നുണ്ടായിരുന്നു. നിരവധി മദ്യക്കുപ്പികളും ഇവിടെ പൊലീസ് സംഘം കണ്ടെത്തി.
തൃശ്ശൂർ: ചെറുതുരുത്തി ടൗണിലെ കെട്ടിടത്തിനു മുകളിൽ തഴച്ചു വളർന്ന് കഞ്ചാവ് ചെടി. ചെറുതുരുത്തി ടൗണിലെ സൂപ്പർമാർക്കറ്റിന്റെ മുകളിലെ നിലയിലാണ് അഞ്ചടിയോളം വളർച്ചയെത്തിയ കഞ്ചാവ് ചെടി കണ്ടെത്തിയത്. ചെറുതുരുത്തി സബ് ഇൻസ്പെക്ടർ എ.ആർ നിഖിലിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് സീനിയർ സിവിൽ പോലീസ് ഓഫീസർ ആയ വിനീത് മോൻ, സിവിൽ പൊലീസ് ഓഫീസർ ഗിരീഷ് എന്നിവർ ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്.
ചെറുതുരുത്തി പോലീസ് സ്റ്റേഷനിൽ നിന്ന് 50 മീറ്റർ മാത്രം അകലെയായി ടൗണിൽ സ്ഥിതിചെയ്യുന്ന ബിസ്മി സൂപ്പർമാർക്കറ്റിന്റെ മുകളിലായാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. ഇവിടെ നിറയെ മാലിന്യങ്ങൾ കൂടിക്കിടക്കുന്നുണ്ടായിരുന്നു. നിരവധി മദ്യക്കുപ്പികളും ഇവിടെ പൊലീസ് സംഘം കണ്ടെത്തി. റോഡിൽ നിന്ന് നോക്കുന്ന ആളുകൾ കാണാതിരിക്കുന്നതിന് വേണ്ടി ചെടി മറച്ച രീതിയിൽ ആയിരുന്നു ഉണ്ടായിരുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ചെറുതുരുത്തിയിൽ കോഴിഫാമിന്റെ മറവിൽ ലഹരി കച്ചവടം നടത്തിയ സംഭവത്തിൽ നേരത്തെ പൊലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം