വ്യാജ രജിസ്ട്രേഷൻ നമ്പർ സ്റ്റിക്കറൊട്ടിച്ച് സര്‍വീസ്; പുന്നമട ജെട്ടിക്ക് സമീപം ഹൗസ്ബോട്ട് പിടിച്ചെടുത്തു

By Web TeamFirst Published Jul 7, 2024, 8:38 AM IST
Highlights

തുടർന്ന് ഡിറ്റൻഷ്യൻ ഓർഡർ നൽകി. ഓർഡർ ലംഘിച്ചതിനെ തുടർന്നാണ് ഇന്നലെ തുറമുഖ ഉദ്യോഗസ്ഥർ ഹൗസ്ബോട്ട് പിടിച്ചെടുത്ത് യാർഡിലേക്ക് മാറ്റിയത്.

ആലപ്പുഴ: വ്യാജ രജിസ്ട്രേഷൻ നമ്പർ സ്റ്റിക്കർ പതിച്ച് സർവ്വീസ് നടത്തിയ ഹൗസ്ബോട്ട് തുറമുഖ അധികൃതർ പിടിച്ചെടുത്തു. പുന്നമട ജെട്ടിക്ക് സമീപത്ത് നടത്തിയ പരിശോധനയിലാണ് 'ക്യൂൻ എലിസബത്ത്' എന്ന പേരിലുള്ള ഹൗസ്ബോട്ട് വ്യാജ നമ്പർ സ്റ്റിക്കർ പതിച്ച് സർവ്വീസ് നടത്തുന്നത് ശ്രദ്ധയിൽ പെട്ടത്. രേഖകൾ പരിശോധിച്ചതിൽ നമ്പർ വ്യാജമാണ് എന്ന് മനസിലായി. 

തുടർന്ന് ഡിറ്റൻഷ്യൻ ഓർഡർ നൽകി. ഓർഡർ ലംഘിച്ചതിനെ തുടർന്നാണ് ഇന്നലെ തുറമുഖ ഉദ്യോഗസ്ഥർ ഹൗസ്ബോട്ട് പിടിച്ചെടുത്ത് യാർഡിലേക്ക് മാറ്റിയത്. പോർട്ട് കൺസർവേറ്റർ ഇൻ സ്പെഷൻ ടീം കെ അനിൽകുമാർ, സ്ക്വാഡ് അംഗങ്ങളായ ടി എൻ ഷാബു, വി വി മുരളിമോഹൻ എന്നിവരുടെ നേതൃത്വത്തിലാണ് ഹൗസ്ബോട്ട് പിടിച്ചെടുത്ത് യാഡിലെക്ക് മാറ്റിയത്.

Latest Videos

ടിവിയുടെ റിമോട്ടിനെ ചൊല്ലി അമ്മയുമായി വഴക്കിട്ടു; ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!