മലപ്പുറത്ത് പുക പരിശോധനയിൽ പരാജയപ്പെട്ടു, യുപിയിൽ നിന്ന് സർട്ടിഫിക്കറ്റുമായി ഉടമകൾ, ആർസി റദ്ദാക്കി എംവിഡി

By Web TeamFirst Published Jul 27, 2024, 9:00 AM IST
Highlights

പെരിന്തൽമണ്ണയിൽ നടത്തിയ പുക പരിശോധനയിൽ പരാജയപ്പെട്ട ഈ രണ്ട് വാഹനങ്ങൾക്കും യു പി യിൽ നിന്ന് വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കി മോട്ടോർ വാഹന വകുപ്പികന്റെ പരിവാഹന സൈറ്റിൽ അപ്‌ലോഡ് ചെയ്യുകയായിരുന്നു

പെരിന്തൽമണ്ണ: മലപ്പുറം പെരിന്തൽമണ്ണയിൽ വ്യാജ പുക പരിശോധന സർട്ടിഫിക്കറ്റ് നിർമിച്ച കേസിൽ രണ്ട് വാഹനങ്ങളുടെ ആർ സി മോട്ടോർ വാഹന വകുപ്പ് സസ്പെൻഡ് ചെയ്തു. അന്യസംസ്ഥാനങ്ങളിൽ നിർമിക്കുന്ന വ്യാജ പുക പരിശോധന സർട്ടിഫിക്കറ്റ് അവിടെ വച്ചാണ് മോട്ടോർ വാഹന വകുപ്പിന്റെ സൈറ്റിൽ അപ്‌ലോഡ് ചെയ്തത്.

പെരിന്തൽമണ്ണയിലെ സുധീപ് എന്നയാളുടെ KL 53 S 8180 എന്ന വാഹനത്തിന്റെയും ഹസൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള  KL 53 0090 എന്ന വാഹനത്തിന്റെയും ആർ സി യാണ് മോട്ടോർ വാഹന വകുപ്പ് 6 മാസത്തേക്ക് സസ്‌പെൻഡ് ചെയ്തത്. പെരിന്തൽമണ്ണയിൽ നടത്തിയ പുക പരിശോധനയിൽ പരാജയപ്പെട്ട ഈ രണ്ട് വാഹനങ്ങൾക്കും യു പി യിൽ നിന്ന് വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കി മോട്ടോർ വാഹന വകുപ്പികന്റെ പരിവാഹന സൈറ്റിൽ അപ്‌ലോഡ് ചെയ്യുകയായിരുന്നു. 

Latest Videos

ചില ഏജന്റുമാരുടെ സഹായത്തോടെ ഇത്തരത്തിൽ നിരവധി വാഹനങ്ങൾക്ക് അന്യസംസ്ഥാനങ്ങളിൽ വെച്ച് വ്യാജ പുക പരിശോധന സർട്ടിഫിക്കറ്റ് നിർമിച്ചു നൽകിയിട്ടുണ്ടെന്ന് മോട്ടോർ വാഹന വകുപ്പിന് വിവരം കിട്ടിയിട്ടുണ്ട്. സുദീപിന്റെയും ഹസന്റെയും വാഹനങ്ങൾ മോട്ടോർ വാഹന വകുപ്പ് കരിമ്പട്ടികയിൽ പെടുത്തിയിട്ടുണ്ട്. വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ച കേസ് തുടരന്വേഷണത്തിനായി മോട്ടോർ വാഹന വകുപ്പ് പൊലീസിന് കൈമാറിയിട്ടുണ്ട്.
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!