2 സ്ഥലങ്ങളിലും സംശയത്തിന്റെ മുന നീണ്ടത് പിക്കപ്പ് വാനിലേക്ക്; കിറുകൃത്യമായ നി​ഗമനങ്ങൾ; വൻ സ്പിരിറ്റ് വേട്ട

By Web Team  |  First Published Sep 16, 2024, 12:44 PM IST

തൃശൂർ ഒല്ലൂക്കരയിൽ സംശയകരമായി നിർത്തിയിട്ടിരുന്ന പിക്ക് അപ്പ് വാൻ പരിശോധിച്ചതിൽ 40 കന്നാസുകളിലായി 1320 ലിറ്റർ സ്പിരിറ്റ് കണ്ടെടുത്തു. തൃശൂർ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ സജീഷ് കുമാറിന്റെ നേതൃത്വത്തിലാണ് കേസ് കണ്ടെത്തിയത്. 


തൃശൂർ: തൃശൂരിൽ എക്‌സൈസിന്റെ വൻ സ്പിരിറ്റ് വേട്ട. രണ്ട് പിക്ക് അപ്പ് വാനുകളിൽ നിന്നായും കാലിത്തീറ്റ ഗോഡൗണിൽ നിന്നുമായി 14,883 ലിറ്റർ സ്പിരിറ്റ് പിടിച്ചെടുത്തു. തൃശൂർ ഒല്ലൂക്കരയിൽ സംശയകരമായി നിർത്തിയിട്ടിരുന്ന പിക്ക് അപ്പ് വാൻ പരിശോധിച്ചതിൽ 40 കന്നാസുകളിലായി 1320 ലിറ്റർ സ്പിരിറ്റ് കണ്ടെടുത്തു. തൃശൂർ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ സജീഷ് കുമാറിന്റെ നേതൃത്വത്തിലാണ് കേസ് കണ്ടെത്തിയത്. 

അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) മാരായ കെ സി അനന്തൻ, ടി ജി മോഹനൻ, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) മാരായ മുജീബ് റഹ്മാൻ, ലത്തീഫ്, സിവിൽ എക്സൈസ് ഓഫീസർമാരായ ഇർഷാദ്, തൗഫീഖ്, ബിനീഷ് ടോമി, അരുൺകുമാർ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. തൃശൂർ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ സി സുനുവിന്റെ നിർദ്ദേശ പ്രകാരം തൃശൂർ എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി അശോക് കുമാറും സംഘവും ചേർന്ന് ചെമ്പൂത്രയുള്ള കാലിത്തീറ്റ ഗോഡൗണിൽ നിന്നും ആകെ 13,563 ലിറ്റർ സ്പിരിറ്റ് പിടിച്ചെടുത്തു. ഇവിടെ നിർത്തിയിട്ടിരുന്ന പിക്ക് അപ്പ് വാനിൽ നിന്നും 330 ലിറ്ററും ഗോഡൗണിൽ നിന്നും 401 കന്നാസുകളിലായി 13233 ലിറ്റർ സ്പിരിറ്റുമാണ് പിടികൂടിയത്.

Latest Videos

undefined

ഗോഡൗൺ വാടകയ്ക്ക് എടുത്ത ജോജി എന്ന ആളെയും ഇയാളുടെ സഹായി ജോഷിയെയും പ്രതി ചേർത്ത് കേസ് രജിസ്റ്റർ ചെയ്തു. 
സർക്കിൾ ഇൻസ്‌പെക്ടറെ കൂടാതെ ഐബിയിലെ ഉദ്യോഗസ്ഥരായ എക്സൈസ് ഇൻസ്പെക്ടർ എ ബി പ്രസാദ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) മാരായ ലോനപ്പൻ കെ ജെ, സുനിൽകുമാർ.പി ആർ, വി എം ജബ്ബാർ, നെൽസൺ എം ആർ, ജിസ്മോൻ എന്നിവരും തൃശൂർ എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ സതീഷ് കുമാർ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്)മാരായ രാധാകൃഷ്ണൻ എൻ ബി, അജയകുമാർ സി, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) സുരേഷ് എൻ ജി, സിവിൽ എക്സൈസ് ഓഫീസർമാരായ സിനീഷ്, അജീഷ് ഇ ആർ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.  

ഓണാവധിക്ക് ശേഷം ജർമൻ സാങ്കേതികവിദ്യ ഉപയോഗിക്കും, റോഡ് ശരിയാകും; വാക്കുനൽകി സർക്കാർ; ദുരിതം തീരുമെന്ന് പ്രതീക്ഷ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!