വീട്ടിൽ പോറ്റി വളർത്തി വിളവെടുത്ത് ഉണക്കിയെടുത്ത് കച്ചവടം; കയ്യോടെ പൊക്കി, 2 കഞ്ചാവ് ചെടികളും കണ്ടെത്തി

By Web TeamFirst Published Oct 14, 2024, 9:09 PM IST
Highlights

ചെടികളിൽ നിന്ന് വെട്ടി ഉണക്കിയെടുത്ത 150 ഗ്രാം കഞ്ചാവും എക്സൈസ് സംഘം പിടിച്ചെടുത്തു

തിരുവനന്തപുരം: പാറശ്ശാലയിൽ കഞ്ചാവ് ചെടികൾ നട്ടു വളർത്തി വിളവെടുത്ത് കച്ചവടം നടത്തിയ ആളെ എക്സൈസ് പിടികൂടി. പാറശ്ശാല സ്വദേശിയായ ശങ്കർ (54) ആണ് വീട്ടുപറമ്പിൽ നട്ടു വളർത്തിയ കഞ്ചാവ് ചെടികളുമായി പിടിയിലായത്. മൂന്ന് മീറ്റർ നീളമുള്ള രണ്ട് കഞ്ചാവ് ചെടികളും ഈ ചെടികളിൽ നിന്ന് വെട്ടി ഉണക്കിയെടുത്ത 150 ഗ്രാം കഞ്ചാവും എക്സൈസ് സംഘം പിടിച്ചെടുത്തു.

അമരവിള എക്‌സൈസ് റേഞ്ച് ഇൻസ്പെക്ടർ വി എൻ മഹേഷിന്‍റെ നേതൃത്വത്തിലാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. ഇൻസ്പെക്ടറോടൊപ്പം അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്)മാരായ ജസ്റ്റിൻ രാജ്, ഗോപകുമാർ, പ്രിവന്റീവ് ഓഫീസർ വിപിൻ സാം, സിവിൽ എക്സൈസ് ഓഫീസർമാരായ ലിന്റോ രാജ്, അഖിൽ വി എ, അനിഷ് വി ജെ,വനിത സിവിൽ എക്സൈസ് ഓഫീസർ ലിജിത, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സുരേഷ് കുമാർ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

Latest Videos

ലോകം കാണാൻ ആഗ്രഹിക്കുന്നു! ട്രെന്‍ഡിംഗ് ലിസ്റ്റിലെ ആദ്യ 10ൽ കേരളത്തിന്‍റെ സർപ്രൈസ് എൻട്രി

ഇനി പഠനം മാത്രമല്ല ഈ ക്ലാസ് റൂമുകളിൽ, വയറിങ്, പ്ലംബിങ് മുതൽ കളിനറി സ്‌കിൽസ് വരെ; ക്രിയേറ്റീവ് ആകാൻ കേരളം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!