ശബരിമല വ്രതാനുഷ്ടാനങ്ങളുടെ ഭാഗമായി കുളിക്കാനെത്തിയ വിദ്യാർഥി ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ചു

By Web Team  |  First Published Nov 15, 2023, 7:43 AM IST

അപകട സമയത്ത് 50 ഓളം സ്വാമിമാർ ക്ഷേത്രക്കുള്ളത്തിൽ കുളിക്കാൻ എത്തിയിരുന്നു. ഇതിനിടയിൽ നിന്നും ശബരിയെ കാണാതായി.

Engineering student drowned in Pond in Palakkad prm

പാലക്കാട്: പടിഞ്ഞാറങ്ങാടി കല്ലടത്തൂരിൽ ക്ഷേത്ര കുളത്തിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു. കല്ലടത്തൂർ വടക്കത്ത് വളപ്പിൽ സുന്ദരന്റെ മകൻ ശബരി (19) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ആറരയോടെ ആയിരുന്നു അപകടം. ശബരിമല വൃതാനുഷ്ഠങ്ങളുടെ ഭാഗമായി ക്ഷേത്രക്കുളത്തിൽ കുളിക്കാൻ എത്തിയതായിരുന്നു. അപകട സമയത്ത് 50 ഓളം സ്വാമിമാർ ക്ഷേത്രക്കുള്ളത്തിൽ കുളിക്കാൻ എത്തിയിരുന്നു. ഇതിനിടയിൽ നിന്നും ശബരിയെ കാണാതായി. തുടർന്ന് നടത്തിയ തിരച്ചിലിന് ഒടുവിൽ  വെള്ളത്തിനടിയിൽ നിന്നും ശബരിയെ കണ്ടെത്തുന്നത്. ഉടൻ തന്നെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല

vuukle one pixel image
click me!
vuukle one pixel image vuukle one pixel image