മണവാട്ടി, മൈസൂർ മാംഗോ, ശീലാവതി; നൗഷാദിനെ തേടി ജിമ്മിലെത്തിയ കോഡുകൾ തുമ്പായി; സിനിമാക്കാരടക്കം ആവശ്യക്കാർ?

By Web Team  |  First Published Nov 27, 2024, 4:44 PM IST

ഇടപ്പള്ളിയിൽ ജിംനേഷ്യത്തിന്റെ മറവിൽ മയക്കുമരുന്ന് വിൽപ്പന നടത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്


കൊച്ചി: ഇടപ്പള്ളിയിൽ ജിംനേഷ്യത്തിന്റെ മറവിൽ മയക്കുമരുന്ന് വിൽപ്പന നടത്തിയ കണ്ണൂർ സ്വദേശി പിടിയിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇടപ്പള്ളി ടോൾ ജങ്ഷനിലെ ജിമ്മിൽ ലഹരി തേടിയെത്തുന്നവർ ഉപയോഗിച്ചിരുന്ന കോഡുകളാണ് എക്സൈസിനും തുമ്പായത്. മണവാട്ടി, മൈസൂർ മാംഗോ, ശീലാവതി എന്നീ രഹസ്യ കോഡുകളാണ് ഇടപ്പളളിയിലെ ജിമ്മിൽ നൗഷാദിനെ തേടിയെത്തിയിരുന്നത്. എറണാകുളം എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 24 കിലോ കഞ്ചാവും 34 ഗ്രാം എംഡിഎംഎയുമാണ് ഇവിടെ നിന്ന് പിടിച്ചെടുത്തു. ജിമ്മിൽ പരിശീലനത്തിന് എത്തുന്നവരും സിനിമാ പ്രവർത്തകരും വരെ നൗഷാദിനെ ലഹരി വസ്തുക്കൾക്കായി സമീപിച്ചതായാണ് സൂചന.

Read more: ഇടപ്പള്ളി ടോളിലെ ജിമ്മിൽ പരിശോധന: പിടിച്ചത് ബാംഗ്ലൂർ, ഒഡീഷ, ആന്ധ്രയിൽ നിന്നുമായി എത്തിച്ച കഞ്ചാവും എംഡിഎംഎയും

Latest Videos

undefined

ഇടപ്പളളിയിലെ ജിംനേഷ്യം കേന്ദ്രീകരിച്ച് കഞ്ചാവും രാസലഹരിയും സുലഭമായി വിൽപന നടത്തുകയായിരുന്നു കണ്ണൂർ സ്വദേശി നൗഷാദ്. സുഹൃത്തും കൂട്ടുപ്രതിയുമായ മലപ്പുറം സ്വദേശി വിനോദിന്റെ ഫ്ലാറ്റിലും ഇടപാടുകാർ എത്തിയിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് എക്സൈസ് സംഘം നൗഷാദിന്റെ ഫ്ലാറ്റിലും ജിമ്മിലും ഒരേസമയം പരിശോധന നടത്തിയത്. രണ്ടിടത്ത് നിന്നുമായാണ് 24 കിലോ കഞ്ചാവും 34 ഗ്രാം എംഡിഎംഎയും പിടിച്ചത്. കമ്മേഴ്സ്യൽ ക്വാണ്ടിറ്റിയിൽ ലഹരി വസ്തുക്കൾ പിടിച്ചതിനാൽ നൗഷാദിന് ഉടനൊന്നും ജാമ്യം പോലും ലഭിക്കാൻ സാധ്യതയില്ല. ബാംഗ്ലൂർ, ഒഡീഷ ആന്ധ്രപ്രദേശ് എന്നീ വിവിധ ഇടങ്ങളിൽ നിന്നാണ് പ്രതികൾ ലഹരി എത്തിച്ചത്. ഒളിവിൽ പോയ വിനോദിനായി തെരച്ചിൽ തുടരുകയാണ്.

click me!